എന്റെ തുടകൾക്കാണ് ആരാധകർ കൂടുതൽ; ഭർത്താവാണ് പുത്തൻ ഫോട്ടോഷൂട്ട് ആശയങ്ങൾ നൽകുന്നത്; മോഡൽ ജീവ നമ്പ്യാർ മനസ്സ് തുറക്കുന്നു..!!

65,327

ഇന്ന് പുത്തൻ മോഡലുകളുടെ കാലമാണ്. മലയാളികൾ ആർത്തുല്ലസിക്കുന്ന ഫോട്ടോകൾ ആണ് ദിനംപ്രതി എത്തുന്നത്.

സ്ത്രീ പുരുഷഭേദമന്യേ പുത്തൻ മോഡലുകൾ എത്തുമ്പോൾ കാലങ്ങൾക്ക് ഇപ്പുറം കുടുംബത്തിന്റെ പിന്തുണയോടെ മോഡലിംഗ് രംഗത്തിൽ ഇപ്പോൾ നിരവധി ആളുകൾ എത്തുന്നത്.

അത്തരത്തിൽ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തി മോഡലിംഗ് രംഗത്ത് സജീവമായ ആൾ ആണ് ജീവ നമ്പ്യാർ. കഴിഞ്ഞ ലോക്ക് ഡൌൺ കാലത്തിൽ മോഡലിംഗ് രംഗത്തിന് ലഭിച്ച സമ്മാനം ആയിരുന്നു ജീവ.

ഭർത്താവിനൊപ്പം ഔട്ടിങ് പോകുമ്പോൾ എടുക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ അടക്കം പോസ്റ്റ് ചെയ്യുകയും തുടർന്ന് ജീവയിൽ മോഡൽ ആകാനുള്ള ഭംഗി ഫോട്ടോഗ്രാഫർ അമൽ മോഹൻ കണ്ടെത്തുന്നതോടെയാണ് ജീവ മോഡൽ ആയി വരുന്നത്.

ആദ്യ ഫോട്ടോഷൂട്ട് കൊച്ചിയിൽ വെച്ചായാണ് നടക്കുന്നത്. നീല നിറത്തലുള്ള സാരിയിൽ എത്തിയ ആദ്യ ഫോട്ടോഷൂട്ടിൽ തന്നെ തനിക്ക് ശ്രദ്ധ നേടാൻ കഴിഞ്ഞുവെന്ന് ജീവ പറയുന്നു.

തുടർന്ന് നിരവധി അവസരങ്ങൾ തന്നെ തേടിയെത്തിയെന്നും ജീവ പറയുന്നു. ഒന്നര വർഷമായിട്ടുള്ളൂ താൻ മോഡലിംഗ് രംഗത്തേക്ക് വന്നിട്ട്. നിരവധി ആളുകൾ തന്റെ ഫോട്ടോസിനെ പ്രകീർത്തിച്ചു രംഗത്ത് വരാറുണ്ട്.

അതുപോലെ മോശം കമ്മെന്റുകളും ഇഷ്ടപോലെ ഉണ്ട്. എന്നാൽ ഇത്തരത്തിൽ ഉള്ള മോശം കമന്റുകളാണ് ഇന്നത്തെ ട്രെൻഡ് എന്ന് ജീവ പറയുന്നു. മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്ന ജീവ അവിടെ നിന്നും ആണ് മോഡലിംഗ് രംഗത്തെക്ക് എത്തുന്നത്.

മോഡലിംഗ് രംഗത്ത് വന്നതോടെ താൻ പ്രതീക്ഷിച്ചതിലും തിരക്കേറിയ മോഡൽ ആയി മാറി. സ്വന്തം സുജാത എന്ന സൂര്യ ടിവിയിലെ സീരിയലിൽ മികച്ച ഒരു വേഷം ചെയ്യാൻ തനിക്ക് സാധിച്ചു. നിരവധി അവസരങ്ങൾ മോഡലായി എത്തിയതിന് ശേഷം ലഭിച്ചുവെന്ന് ജീവ പറയുന്നു.

തന്റെ മോഡൽ നിലയിൽ തനിക്ക് ശ്രദ്ധ നേടിയത് സ്വിമ്മിങ്ങിൽ പൂളിൽ നിന്നും കയറി വരുന്ന പോസ്റ്റ് ചെയ്തിരുന്നു. അതിൽ വലിയ ശ്രദ്ധ ലഭിച്ചു. അതിന് ശേഷം ഭർത്താവ് കുറച്ചു കൂടി ബോൾഡ് ആയാൽ കൂടുതൽ ശ്രദ്ധ കൈവരിക്കാൻ കഴിയും എന്ന് പറയുന്നത്.

തുടർന്ന് ജിം ഫോട്ടോഷൂട്ട് ആണ് ഭയങ്കര വൈറൽ ആയത്. തന്റെ ഫോട്ടോഷൂകളുടെ കൺസെപ്റ്റ് എല്ലാം തന്നെ ഭർത്താവ് നൽകുന്നത് ആണ് എന്നും താൻ ഒരിക്കലും നേവൽ കാണിച്ചുള്ള ഫോട്ടോഷൂട്ട് ചെയ്യില്ല എന്നും ജീവ പറയുന്നു.

സ്ലിം ബ്യുട്ടികൾ മാത്രം ഉണ്ടായിരുന്ന വെളുത്ത പെൺകുട്ടികൾ മാത്രം ഉള്ള മോഡൽ ലോകത്തിൽ തടിയും പ്രായവും നിറവും ഒന്നും പ്രശ്നമല്ല എന്ന് എനിക്ക് മുന്നേ നിരവധി ആളുകൾ തെളിയിച്ചിട്ടുണ്ട്. ഞാനും അത് ഇപ്പോൾ പ്രാവർത്തികമാക്കി എന്ന് വേണം പറയാൻ എന്ന് ജീവ പറയുന്നു.

നിറത്തിന്റെ പേരിൽ ജീവിതത്തിൽ ഒട്ടേറെ കളിയാക്കലുകൾ നേരിട്ടിട്ടുള്ളയാൾ ആണ് ഞാൻ. അതിൽ നിന്നും എല്ലാം തനിക്ക് ഒട്ടേറെ ചെയ്യാൻ കഴിയുമെന്ന് മോഡലിങ്ങിൽ കൂടി തെളിയിക്കാൻ കഴിഞ്ഞു. എന്റെ ഫോട്ടോസിൽ പൊക്കിൾ കാട്ടിയാലോ ക്‌ളീവേജ് കാട്ടിയാലും ക്ലിക്ക് ആകില്ല.

എന്നാൽ എന്റെ കാലുകൾക്ക് ആണ് ആരാധകർ കൂടുതൽ. എന്റെ തുടകൾ കാണാൻ ആണ് ആരാധകർക്ക് കൂടുതൽ ഇഷ്ടം. സിനിമയിൽ അഭിനയിക്കാൻ മോഹം ഉള്ള ആൾ കൂടി ആണ് ഞാൻ. ഒട്ടേറെ ഓഫറുകൾ വരുന്നുണ്ട്. എന്തായാലും മോഡലിംഗ് രംഗത്ത് പുതിയ താരമായി ശ്രദ്ധ നേടിയെടുക്കാൻ ജീവക്ക് കഴിഞ്ഞു എന്ന് വേണം പറയാൻ.