ബിഗ് ബോസ് അടക്കി ഭരിച്ച് റിയാസ്; ബ്ലസ്ലീയും ദിൽഷയും ലക്ഷ്മി പ്രിയയും അടക്കം ശ്രമിച്ചിട്ടും തകർക്കാൻ പറ്റാത്ത കരുത്തുള്ള പോരാളി..!!

4,929

ബിഗ് ബോസ് മലയാളം സീസൺ നാലാം ഭാഗം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആരായിരിക്കും വിജയം കൈവരിക്കാൻ അനുയോജ്യർ എന്ന തരത്തിലേക്ക് സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചകൾ നടന്നുകൊണ്ട് ഇരിക്കുകയാണ്. എന്നാൽ വൈൽഡ് കാർഡ് എൻട്രി വഴി എത്തി ബിഗ് ബോസ് ഹൗസിൽ തന്റെ വിളയാട്ടം പുറത്തെടുത്തു കഴിഞ്ഞു റിയാസ്.

ബിഗ് ബോസ് ഹൌസ് ഉഴുതുമറിക്കുന്ന രീതിയിൽ ആയിരുന്നു ഓരോ മുന്നേറ്റവും. എതിരാളികളെ നിഷ്ഭ്രമമാക്കുന്ന പ്രകടനം തന്നെ ആയിരുന്നു റിയാസ് കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. ഡോക്ടർ റോബിനെ വേട്ടയാടി വീഴ്ത്തി ജാസ്മിനെ മാനസിക സമ്മർദങ്ങൾ നൽകി പുറത്താക്കിയ റിയാസ് തന്റെ പാതയിൽ ഏറ്റവും ശക്തനായി ആണ് ഇപ്പോൾ നിൽക്കുന്നത്.

റോബിനും ജാസ്മിനും പോയ ശേഷം ദിൽഷയും ലക്ഷ്മി പ്രിയയും അത്പോലെ ബ്ലേസ്ലിയും എല്ലാം കഴിവതും പരിശ്രമിച്ചിട്ടും അതെല്ലാം മറികടക്കുന്ന പ്രകടനം ആയിരുന്നു ഓരോ നിമിഷവും റിയാസ് കാഴ്ച വെച്ചിരുന്നത്. ഇപ്പോൾ റിയാസിന് പിന്തുണ നൽകുന്ന തരത്തിലുള്ള നിരവധി കുറിപ്പുകൾ ആണ് ഓരോ ദിവസവും എത്തുന്നത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ എത്തിയ കുറിപ്പ് ഇങ്ങനെ..

റിയാസ് മാത്രമേ നിലവിൽ ആ ഹൗസിൽ വിജയം അർഹിക്കുന്നുള്ളൂ എന്ന് തോന്നുന്നു. ഓരോ ദിവസം കഴിയും തോറും അയാൾ ടാസ്ക്കിലും കണ്ടെന്റ് സൃഷ്ടിയിലും മഹാബലനായി വളരുകയാണ്. ശക്തനായ ബ്ലസ് ലീ തകർന്നു തരിപ്പണം ആകുന്ന ലക്ഷണം ആണ് കാണുന്നത്. ലക്ഷ്മിപ്രിയയെ റിയാസ് എക്സ്പോസ് ചെയ്തതോടെ ആ വെല്ലുവിളിയും ഏറെക്കുറെ അസ്തമിച്ച മട്ടാണ്.

ദിൽഷയും പുതുമയുള്ള കണ്ടെന്റ് നൽകുന്നതിൽ പരാജയമാണ്. ഫേക്ക് ആണെന്ന അഭ്യൂഹങ്ങൾ ഒരുപാട് പ്രചരിക്കുന്നുമുണ്ട്. റോബിനെയും ബ്ലസ് ലീയെയും ദിൽഷയെയും ഒക്കെ സപ്പോർട്ട് ചെയ്തിരുന്ന ഒരുപാട് പേർ റിയാസിന്റെ ഗെയിം കണ്ട് ആരാധകർ ആയിക്കഴിഞ്ഞു.

വോട്ടിങ്ങിലെ ചതിക്കുഴി ഒരുക്കി കാത്തിരിക്കുന്ന ആർമിക്കാർ ഈ കണക്കിന് പോയാൽ പരാജയപ്പെടാനേ സാധ്യത ഉള്ളൂ.. അദ്‌ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഈ സീസൺ വിജയി റിയാസ് തന്നെയാവും. ഉറപ്പ്