ദേശിയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടി കീർത്തി സുരേഷ്, ജോജുവിന് പ്രത്യേക പരാമർശം..!!

75

അറുപതിയാറാമത് ദേശിയ അവാർഡുകൾ പ്രഖ്യാപിച്ചു, മലയാളത്തിന്റെ പ്രിയ നടി കീർത്തി സുരേഷ് ആണ് മികച്ച നടി, മഹാനടി എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് മികച്ച നടിക്കുള്ള അവാർഡ് നേടിയത്. അന്ധദുൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ് മാൻ ഖുറാനയും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലും മികച്ച നടന്മാർ ആയി.

ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജുവിനും സുനാഡി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് സാവിത്രക്കും പ്രത്യേക പരാമർശം ലഭിച്ചു.

മികച്ച പ്രൊഡക്ഷൻ ഡിസൈനറിനുള്ള അവാർഡ് കമ്മരസംഭവത്തിൽ കൂടി വിനീഷ് ബംഗ്ലാൻ നേടി. അതിനൊപ്പം മികച്ച ഛായാഗ്രഹണത്തിന് ഉള്ള അവാർഡ് അന്തരിച്ച എം കെ രാധാകൃഷ്ണൻ ആണ്, ഓള്, കമ്മരസംഭവം എന്നിവയുടെ ഛായാഗ്രഹണം ഇദ്ദേഹം ആയിരുന്നു.

സുഡാനി ഫ്രം നൈജീരിയ ആണ് മികച്ച മലയാളം ചലച്ചിത്രം.