സിനിമയുടെ പേര് വെള്ളേപ്പം; ഇത് പെണ്ണുങ്ങളുടെ മറ്റേതല്ലേ; എന്തിനും ദ്വയാർത്ഥം കാണുന്ന മലയാളികൾക്ക് കിടിലൻ മറുപടിയുമായി സംവിധായകൻ..!!

4,640

എന്തിനെയും ഏതിനെയും കാണുമ്പോൾ തന്നെ വിമർശിക്കുക എന്നുള്ളതാണ് മലയാളികളിൽ ഒരു ചെറിയ വിഭാഗത്തിന്റെ എങ്കിലും ജീവിത രീതി തന്നെ. എന്തെങ്കിലും കണ്ടാൽ ആദ്യം ഒന്ന് വിമർശനം അഴിച്ചു വിട്ടില്ല എങ്കിൽ വല്ലാത്തൊരു വിമ്മിഷ്ടം പോലെയാണ്.

അതുപോലെ തന്നെയാണ് ആരെന്തുപറഞ്ഞാലും അതിൽ ഒരു ദ്വയാർത്ഥം കാണുക എന്നുള്ളത്. കേരളത്തിൽ അങ്ങോളമിങ്ങോളം സംസാരിക്കുന്ന ഭാഷ ഏതാണ് എന്ന് ചോദിച്ചാൽ മലയാളം ആണ് എന്നുള്ളതാണ് ഉത്തരം എങ്കിൽ കൂടിയും വാക്കുകൾ പറയുന്ന ശൈലിയിലും ചില വാക്കുകളുടെ പേരും സാധനങ്ങളും എല്ലാം വ്യത്യസ്തമാണ് പലയിടത്തും.

വടക്കൻ ജില്ലകളിൽ പൂള എന്ന് പറയുന്നത് തെക്കോട്ട് പോകുന്തോറും കപ്പയും മരച്ചീനിയും എല്ലാം ആകും. എന്നാൽ തന്റെ പുത്തൻ ചിത്രത്തിന് നൽകിയ പേരിൽ കൂടി പുലിവാല് പിടിച്ചിരിക്കുകയാണ് പ്രവീൺ രാജ് പൂക്കാടൻ എന്ന നവാഗത സംവിധായകൻ. ഒരു വലിയ ഇടവേളക്ക് ശേഷം റോമാ നായികയായി വീണ്ടും അഭിനയ ലോകത്തിലേക്ക് തിരിച്ചു വരുന്ന സിനിമയാണ് വെള്ളേപ്പം.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയ ഗാനം ശ്രദ്ധനേടുമ്പോൾ അതിന്റെ താഴെ വന്ന ഒരു കമന്റ് ആണ് ഇപ്പോൾ കൂടുതൽ ജന ശ്രദ്ധ നേടിക്കൊണ്ട് ഇരിക്കുന്നത്. വെള്ളേപ്പം എന്നത് പെണ്ണുങ്ങളുടെ സമാനത്തിനെയാണോ ഉദ്ദേശിക്കുന്നത്. ചില തെമ്മാടികൾ കടക്ക് പേര് ചക്കച്ചൊള എന്നൊക്കെ ഇട്ടു. നാട്ടുഭാഷയിൽ പെണ്ണിന്റെ ജ.ന.നേ.ന്ദ്രിയത്തിന് ചക്കച്ചൊള എന്നാണ് പറയുന്നത്.

എന്നാൽ ഇത്തരത്തിൽ മോശം കമെന്റുകൾ അതിനു തക്കതായ മറുപടി നൽകുകയും ചെയ്തു ചിത്രത്തിന്റെ സംവിധായകൻ തന്നെ… പൊന്നു ഭായ് നിങ്ങൾ എന്ത് കണ്ടാലും അ.ശ്ലീ.ലം വിചാരിക്കുന്നത് എന്തിനാണ്.

തൃശൂർ ഉള്ള ഏതേലും കൊച്ചു കുട്ടിയോട് ചോദിച്ചു നോക്ക്.. വെള്ളേപ്പങ്ങാടി , വെള്ളേപ്പം , പുത്തൻ പള്ളി എന്നൊക്കെ എന്താണ് എന്ന് പറഞ്ഞു തരും. പിന്നെ ഇതൊക്കെ പറയാൻ ഞാൻ ആരാണെന്നു ചോദിച്ചാൽ ഞാൻ ഈ സിനിമ സംവിധാനം ചെയ്യുന്നത്.