ബോസ്‌ഓഫീസ് തൂക്കിയടി; വിജയ് ചിത്രത്തിന്റെ കളക്ഷൻ റെക്കോർഡ് മറികടന്ന് അജിത് ചിത്രം വലിമയ്..!! Valimai Movie Collection Report

1,243

വ്യാഴാഴ്ച ആയിരുന്നു പ്രേക്ഷകരുടെ ഏറെ നാളുകൾ ആയിട്ടുള്ള കാത്തിരിപ്പിനു ഒടുവിൽ അജിത് കുമാർ നായകനായി എത്തിയ വലിമയ് റിലീസ് ചെയ്തത്. ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രത്തിന്റെ ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷൻ ആണ് നേടിയത്.

തമിഴ് നാട്ടിലെ ഏറ്റവും കൂടുതൽ റിലീസ് കേന്ദ്രങ്ങൾ ഉള്ള ചെങ്കൽപേട്ടിലും കോയമ്പത്തൂരും വലിമയ് നേടിയത് റെക്കോർഡ് കളക്ഷൻ ആയിരുന്നു. വിജയ് ചിത്രം സർക്കാരിനെയാണ് അജിത് മറികടന്നത്. ചെങ്കൽപേട്ടിൽ എട്ടു കോടി അമ്പത് ലക്ഷം നേടിയപ്പോൾ സർക്കാർ നേടിയത് 8 കോടി ആയിരുന്നു.

അതെ സമയം കോയമ്പത്തൂരിൽ അജിത് അഞ്ച് കോടി 10 ലക്ഷം രൂപ നേടിയപ്പോൾ നാലു കോടി തൊണ്ണൂറു ലക്ഷം ആയിരുന്നു സർക്കാർ നേടിയത്. അതെ സമയം സർക്കാരിന്റെ ആദ്യ ദിനം കളക്ഷൻ റെക്കോർഡ് മറികടക്കാൻ അജിത് ചിത്രത്തിന് കഴിഞ്ഞില്ല. സർക്കാർ നേടിയത് 32.84 കോടിയാണ്.

എന്നാൽ അജിത് ചിത്രം ആദ്യ ദിനം നേടിയത് ഏകദേശം 28 കോടിയോളം രൂപയാണ്. സർക്കാർ ഇറങ്ങിയത് അവധി ദിനത്തിൽ ആയിരുന്നു എന്നാൽ ഇന്നലെ പ്രവർത്തി ദിനത്തിൽ ഇത്രയും വലിയ നേട്ടം ഉണ്ടാക്കാൻ അജിത് ചിത്രത്തിന് കഴിഞ്ഞു. എച് വിനോദ് ആയിരുന്നു ചിത്രത്തിന്റെ സംവിധയകൻ.

ബോണി കപൂർ ആണ് ചിത്രം നിർമ്മിച്ചത്. 2019 നു ശേഷം അജിത് കുമാർ നായകനായി എത്തുന്ന ചിത്രം ആണ് വലിമയ്. ഏകദേശം 160 കോടി മുതൽ മുടക്കിൽ ആണ് വലിമയ് നിർമ്മിച്ചിരിക്കുന്നത്.