മകളുടെ വിശേഷം പങ്കുവെച്ച് ആശ ശരത്; ഉത്തര ശരത്ത് ആള് ചില്ലക്കാരിയല്ല, മകളെ കുറിച്ച് ആശാ ശരത് പറഞ്ഞത് കണ്ടോ..!!

asha sarath and uthara sarath
77

ക്ലാസിക്കൽ ഡാൻസർ, സീരിയൽ, സിനിമ താരം എന്നി നിലകളിൽ എല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ആശ ശരത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും എല്ലാം അഭിനയിച്ചിട്ടുണ്ട് താരം. സീരിയലുകൾ വഴി ആയിരുന്നു ആശ അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

കുങ്കുമപ്പൂവ് എന്ന ഏഷ്യാനെറ്റിലെ സെറിൽ വഴി ആയിരുന്നു താരം ശ്രദ്ധ നേടുന്നത്. തുടർന്ന് മലയാള സിനിമയിലേക്ക് ചേക്കേറിയ താരത്തിന് കരിയറിൽ ഒട്ടേറെ നേട്ടം ഉണ്ടാക്കിയത് മോഹൻലാൽ നായകനായി എത്തിയ ദൃശ്യം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. അതിലെ ഗീത പ്രഭാകർ എന്ന പോലീസ് ഓഫീസറുടെ വേഷം അത്രമേൽ ശ്രദ്ധ നേടിയിരുന്നു.

asha sarath
asha sarath

പെരുമ്പാവൂർ സ്വദേശിയായ താരം വിവാഹം കഴിച്ചിരുന്നത് ശരത്തിനെയാണ്. രണ്ടുമക്കളും ആണ് താരത്തിനുള്ളത്. രണ്ടും പെണ്മക്കൾ. ഉത്തര എന്നും കീർത്തനയും എന്നാണ് മക്കളുടെ പേരുകൾ. അതിൽ മൂത്ത മകൾ ഉത്തര തന്നെപോലെ ഡാൻസ് രംഗത്തും സജീവമാണ്. സൗന്ദര്യ മത്സരത്തിൽ അടക്കം നേട്ടങ്ങൾ ഉണ്ടാക്കിയ ആൾ ആണ് ഉത്തര.

മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പ് ആയി മാറുകയും ചെയ്തിരുന്നു. ഇപ്പോൾ മോഡലിംഗ്, ഡാൻസ് എന്നിവക്ക് അപ്പുറത്തേക്ക് അഭിനയ രംഗത്തേക്കും കടക്കുകയാണ് ആശ ശരത്തിന്റെ മൂത്ത മകൾ. അതിനെ കുറിച്ച് ആശാ തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്. ആശ മകളെ കുറിച്ച് പറഞ്ഞത് ഇങ്ങനെ..

uthara sarath
uthara sarath

നമസ്കാരം, വളരെ സന്തോഷമുള്ള ഒരു കാര്യം നിങ്ങളോട് എല്ലാവരോടും പങ്കുവെക്കാൻ ആണ് ഇന്ന് ഞാൻ വന്നത്. രണ്ടുമക്കൾ ആണ് ഉത്തരയും കീർത്തനയും, അതിൽ മൂത്ത മകളെ ഞാൻ പങ്കുവെന്ന് വിളിക്കും. മകൾ ഇപ്പോൾ ഒരു ചിത്രത്തിൽ അഭിനയിക്കുകയാണ്. ഇത്രയും നാളും എന്നോടൊപ്പം നൃത്തം ചെയ്യുക ആയിരുന്നു.

മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൂടി താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത്. ഖെദ്ദ എന്ന ചിത്രത്തിൽ കൂടി ആണ് എത്തുന്നത്. എനിക്ക് നൽകിയ പിന്തുണ എന്റെ മകൾക്കും നൽകണം എന്ന് ആശ ശരത് പറയുന്നു. നിരവധി ആളുകൾ ആണ് അഭിനന്ദനങ്ങൾ ആയി എത്തിയിട്ടുണ്ട്.