സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ; അതിവേഗത്തിൽ അമ്പത് കോടി; കുറുപ്പ് ചരിത്ര വിജയത്തിലേക്ക്..!!

121

മലയാളത്തിൽ മറ്റൊരു സൂപ്പർ സ്റ്റാർ പിറവി കൊണ്ട് എന്ന് തന്നെ വേണം പറയാൻ.

കൊറോണ പ്രതിസന്ധി മൂലം ഏറെക്കാലമായി അടഞ്ഞുകിടന്ന തീയറ്ററുകൾ തുറന്നു ചില സിനിമകൾ റിലീസ് ചെയ്തു എങ്കിൽ കൂടിയും ആളുകൾ ഒഴുകിയെത്തിയത് ദുൽഖർ സൽമാൻ നായകനായ കുറിപ്പിൽ കൂടി ആദ്യമായി അമ്പത് കോടി എന്ന കളക്ഷൻ റെക്കോർഡിലേക്ക് ദുൽഖർ സൽമാനും കാലെടുത്തു വെച്ച് എന്ന് വേണം പറയാൻ.

നാലു ദിനം കൊണ്ടാണ് റെക്കോർഡ് കളക്ഷൻ നേടിയത്. മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ അമ്പത് കോടി നേടിയത് നാല് ദിനങ്ങൾ കൊണ്ട് ആണെങ്കിൽ കൂടിയും ഈ ചിത്രം അമ്പത് ശതമാനം ആളുകൾ മാത്രമാണ് തീയേറ്ററിലേക്ക് എത്തിയത് എന്ന് പറയുമ്പോൾ വിജയത്തിന്റെ വലുപ്പം അത്രക്കും വലുത് തന്നെ ആണെന്ന് പറയാം.

ലോകവ്യാപകമായി 1500 സ്‌ക്രീനിൽ ആണ് കുറുപ്പ് റിലീസ് ചെയ്തത്. ദുൽഖർ സൽമാൻ തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചതും.

‘ഇത് വളരെ വലുതാണ്. എനിക്കിത് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഉറക്കമില്ലാത്ത രാത്രികൾ പ്രതിസന്ധികളുടെയും സംശയങ്ങളുടെയും നിമിഷങ്ങൾ. ഇതുവരെ പരിചയമില്ലാത്ത നേരിട്ടിട്ടില്ലാതെ മുഹൂർത്തങ്ങളിലൂടെ കടന്നുപോയ ദിനങ്ങൾ. അതെല്ലാം ഫലം കണ്ടിരിക്കുന്നു.

വാക്കുകളിൽ എങ്ങനെ എന്റെ നന്ദി അറിയിക്കും എന്ന് എനിക്ക് അറിയില്ല. ഇരുകയ്യും നീട്ടി ഞങ്ങളെ സ്വീകരിച്ചതിന് നന്ദി. ഒപ്പം തിയറ്ററിലേക്ക് തിരികെ വന്നതിനും നന്ദി. സ്നേഹത്തിന് നന്ദി. എന്റെ മാത്രം വിജയമല്ല. ഞങ്ങളുടെ ടീമിന്റെ വിജയമാണ്. നമ്മുടെ വിജയമാണ്.

തിയറ്ററുകളിലേക്ക് ഒരുപാട് സിനിമകൾ എത്തും. നമുക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി പോകാം. എല്ലാവർക്കും ഹൃദയത്തിൽ നിന്നും ഒരുപാട് സ്നേഹവും നന്ദിയും അറിയിക്കുന്നു.’ ദുൽഖർ കുറിച്ചു.

സെക്കന്റ് ഷോ , കൂതറ എന്നി ചിത്രങ്ങൾക്ക് ശേഷം ശ്രീനാഥ്‌ രാജേന്ദ്രൻ ഒരുക്കിയ സിനിമയാണ് കുറുപ്പ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയും സിനിമ റീലീസ് ചെയ്തു. ദുൽഖർ സൽമാനൊപ്പം സണ്ണി വെയിൻ , ടോവിനോ തോമസ് , ഷൈൻ ടോം ചാക്കോ , ഭരത് , ഇന്ദ്രജിത് സുകുമാരൻ , അനുപമ പരമേശ്വരൻ എന്നിവർ ചിത്രത്തിൽ പ്രധാന താരങ്ങളായി എത്തിയത്.

ദൃശ്യം, പ്രേമം, എന്നു നിന്റെ മൊയ്‌ദീൻ, ഒപ്പം, ടു കൺഡ്രീസ്, പുലി മുരുകൻ, കായംകുളം കൊച്ചുണ്ണി, ഒടിയൻ, ഞാൻ പ്രകാശൻ, ലുസിഫെർ എന്നിവയാണ് ഇതിനു മുൻപ് അൻപത് കോടി ക്ലബ്ബിൽ ഇടം നേടിയ മലയാള ചിത്രങ്ങൾ. അതിൽ പുലി മുരുകൻ, ലുസിഫെർ എന്നിവ നൂറു കോടി ക്ലബിലും ഇടം പിടിച്ച ചിത്രമാണ്.

നാല് ദിവസം കൊണ്ടാണ് കുറുപ്പ് ഈ നേട്ടത്തിൽ എത്തിയത്. കേരളത്തിൽ നിന്ന് 16 കോടിയോളം നേടിയ കുറുപ്പ് ഗൾഫിൽ നിന്നും 16 കോടിക്കു മുകളിൽ നേടി. റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 10 കോടിയോളം ആണ് കുറുപ്പ് നേടിയ കളക്ഷൻ എന്ന് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ആയ സുകുമാര കുറുപ്പിന്റെ ജീവിത കഥയാണ് ഈ ചിത്രം പറയുന്നത്.