ജൂനിയർ എൻ ടി ആർ- പ്രശാന്ത് നീൽ ചിത്രം പൂജ; ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സ്-എൻ. ടി. ആർ ആർട്സ്; റിലീസ് 2026 ജനുവരി 9

6

തെലുങ്കു സൂപ്പർ താരം ജൂനിയർ എൻ ടി ആറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ഹൈദരാബാദിൽ വെച്ച് നടന്നു. കെജിഎഫ് സീരീസ്, സലാർ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന ഈ ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര് ‘എൻ. ടി. ആർ. നീൽ’ എന്നാണ്. തെലുങ്കിലെ വമ്പൻ നിർമ്മാണ ബാനറുകളായ മൈത്രി മൂവി മേക്കേഴ്സും എൻടിആർ ആർട്സും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

മൈത്രി മൂവി മേക്കേഴ്സ്, എൻ. ടി. ആർ ആർ ആർട്സ് എന്നിവയുടെ ബാനറിൽ കല്യാൺ റാം നന്ദമൂരി, നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, ഹരി കൃഷ്ണ കൊസരാജു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം, സംക്രാന്തി സമയത്ത് തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ 2026 ജനുവരി 9 -നാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക.

സംവിധായകൻ പ്രശാന്ത് നീലും നായകൻ ജൂനിയർ എൻ ടി ആറും തങ്ങളുടെ കുടുംബങ്ങൾക്കൊപ്പമാണ് പൂജ ചടങ്ങിൽ പങ്കെടുത്തത്. പ്രശാന്ത് നീൽ- ജൂനിയർ എൻ ടി ആർ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം, കെ ജി എഫ് സീരിസിനോട് കിടപിടിക്കുന്ന വലിപ്പത്തിലും നിലവാരത്തിലും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. രചന- പ്രശാന്ത് നീൽ, ഛായാഗ്രഹണം- ഭുവൻ ഗൗഡ, സംഗീതം- രവി ബസ്‌റൂർ, പ്രൊഡക്ഷൻ ഡിസൈൻ- ചലപതി. പിആർഒ- ശബരി.

You might also like