ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രൈലർ നാളെ; റിലീസ് ജനുവരി 25ന്..!!

30

ആദി എന്ന പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി എത്തിയ ചിത്രം റിലീസ് ചെയ്തത് 2018 ജനുവരി 26ന് ആയിരുന്നു. ഒരു വർഷം പിന്നിടുമ്പോൾ പ്രണവ് നായകനായി എത്തുന്ന രണ്ടാം ചിത്രം എത്തുകയാണ്. ജനുവരി 25ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ റ്റീസർ വമ്പൻ ഹിറ്റ് ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രയ്ലർ എത്തുകയാണ്.

ടോമിച്ചൻ മുളക്പാടം നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ഗോപിയാണ്. രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും അരുൺ ഗോപി തന്നെയാണ്.

ചിത്രം രണ്ടാം ടീസർ എത്തുന്നതിനെ കുറിച്ച് സംവിധായകൻ തന്നെയാണ് വെളിപ്പെടുത്തിയത്, അരുൺ ഗോപിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ;

സത്യത്തിൽ ട്രൈലെർ ഇല്ലാതെ സിനിമ വരട്ടെ എന്നായിരുന്നു ഞങ്ങൾ കരുതിയത്!! പക്ഷെ ഇത്രയേറെപ്പേർ ട്രെയ്ലറിനായി കാത്തിരിക്കുമ്പോൾ. അത് നൽകാതിരിക്കാൻ ആവില്ലല്ലോ? എന്നും കൂടെ നിന്നവർക്കായി, വലിയ വലിയ പ്രതിസന്ധികളിൽ ഞങ്ങളെ കൈവിടാത്ത നിങ്ങൾക്കായി. നാളെ ട്രൈലെർ എത്തും!! ഇത്രയും കാത്തിരുന്നില്ലേ ദയവായി ഈ ഒരു ദിവസം കൂടി കാത്തിരിക്കുക!! കൂടെ ഉണ്ടാകുമെന്ന വിശ്വാസത്തിൽ

സത്യത്തിൽ ട്രൈലെർ ഇല്ലാതെ സിനിമ വരട്ടെ എന്നായിരുന്നു ഞങ്ങൾ കരുതിയത്!! പക്ഷെ ഇത്രയേറെപ്പേർ ട്രെയ്ലറിനായി…

Posted by Arun Gopy on Sunday, 20 January 2019