റിലീസിന് മുന്നേ ഒടിയൻ ചരിത്രമെഴുതുന്നു; ഇതിനോടകം വിറ്റഴിഞ്ഞത് റെക്കോർഡ് ടിക്കറ്റുകൾ..!!

32

ചരിത്രം സിനിമ ആക്കുന്നവൻ അല്ല മറിച്ച് സിനിമയെ ചരിത്രം ആക്കുന്നവൻ ആണെന്ന് താൻ എന്ന് മോഹൻലാൽ ഒരിക്കൽ കൂടി തെളിയിക്കുകയാണ്. മോഹൻലാൽ ആരാധകരുടെയും പ്രേക്ഷകരുടെയും കാത്തിരിപ്പുകൾക്ക് വിരാമം ആകുകയാണ്, ഒടിയൻ റിലീസ് ചെയ്യാൻ ഇനി വെറും മൂന്ന് ദിവസങ്ങൾ മാത്രം.

https://www.facebook.com/698959690504123/posts/701278343605591/

ബുക്ക് മൈ ഷോ വഴി ഒടിയന്റെ ബുക്കിംഗ് ഒരു ലക്ഷം കഴിഞ്ഞിരിക്കുന്നു, കൂടാതെ, മോഹൻലാൽ ആരാധകർ നടത്തുന്ന ഫാൻസ് ഷോ വഴി വിറ്റഴിഞ്ഞത് ഒന്നര ലക്ഷത്തിൽ ഏറെ ടിക്കറ്റുകൾ ആണ്. ഇന്ത്യയിലെ മാത്രം കണക്കുകൾ ആണിത്, ഇന്ത്യക്ക് പുറത്ത് 37 രാജ്യങ്ങളിൽ ആണ് ഒടിയൻ ഡിസംബർ 14ന് റിലീസ് ചെയ്യുന്നത്. കൂടാതെ തെലുങ്കിലും തമിഴിലും ചിത്രം 14ന് തന്നെ എത്തും.

Maanam Thudukkanu : Video Song completes 2 million views and tops #No1 in #YouTube Trend Listhttps://youtu.be/HXG9WcmySME#3DaysForOdiyan #December14 #Odiyan #OdiyanRising #AdvanceBookingStarted

Posted by Odiyan on Monday, 10 December 2018

സാറ്റലൈറ്റ് റൈറ്റ്‌സ്, ഡിജിറ്റൽ റൈറ്റ്‌സ്, തീയറ്റർ റൈറ്റ്‌സ്, ഓഡിയോ വീഡിയോ റൈറ്റ്‌സ്, റീമേക്ക് റൈറ്റ്‌സ്, ഡബ്ബിങ് റൈറ്റ്‌സ്, ഓവർസീസ് റൈറ്റ്‌സ് എന്നിങ്ങനെ എല്ലാ മേഖലയിൽ നിന്നും റെക്കോർഡ് തുകയാണ് ഒടിയൻ കരസ്ഥമാക്കിയിരിക്കുന്നത്. റിലീസിന് മുന്നേ ചിത്രം 100 കോടി കടക്കുമോ എന്നുള്ള കാത്തരിപ്പിൽ ആണ് അണിയറ പ്രവർത്തകർ.

ఒడియన్ వాడు చీకటి రాజ్యానికి రారాజు …Here it is #OdiyanTelugu Teaser…Grand Release december 14th Daggubati Creations #Odiyan #OdiyanFromDec14

Posted by Mohanlal on Saturday, 8 December 2018

മോഹൻലാൽ നായകനായി എത്തുന്ന ഒടിയനിൽ പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ രംഗങ്ങൾ ചെയ്യുന്നത്, ചിത്രത്തിന്റെ ക്ലൈമാക്സ് മാത്രം ചിത്രീകരണം നടത്താൻ 31 ദിവസങ്ങൾ എടുത്തു. പ്രകാശ് രാജ് ആണ് സിനിമയിൽ വില്ലൻ ആയി എത്തുന്നത്, മഞ്ജു വാര്യർ ആണ് നായിക, നരേൻ ഒരു പ്രധാന വേഷം ചെയ്യുന്നു. അഞ്ച് ആക്ഷൻ രംഗങ്ങളും അഞ്ച് ഗാനങ്ങളും ആണ് ചിത്രത്തിൽ ഉള്ളത്.

https://www.facebook.com/ActorMohanlal/videos/178566666377837/

എം ജയചന്ദ്രൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ദേശിയ അവാർഡ് ജേതാവ് ഹരികൃഷ്ണൻ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. മോഹൻലാൽ പാടിയ ഗാനം ചിത്രത്തിലെ ഹൈ ലൈറ്റ് ആണ്. വിക്രം വേദ ചിത്രത്തിന് വേണ്ടി പശ്ചത്തല സംഗീതം ഒരുക്കിയ സാം സി എസ് ആണ് ഒടിയന് വേണ്ടിയും പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. മാക്‌സ് ക്രെയ്ൻഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ്. ആദ്യ ദിനം ചിത്രത്തിന് 10000ന് മുകളിൽ ഷോ ഉണ്ടാകും എന്നാണ് കണക്ക് കൂട്ടൽ, 400 ഫാൻസ് ഷോ ആണ് ആരാധകർ നടത്തുന്നത്.

You might also like