ബോക്സറായി മോഹൻലാൽ എത്തുന്നു; പ്രിയദർശൻ ഒരുക്കുന്ന സ്പോർട്സ് മൂവിക്ക് വേണ്ടി പരിശീലനം തുടങ്ങി മോഹൻലാൽ..!!

256

മലയാള സിനിമക്ക് അഭിമാനമായ മോഹൻലാൽ പുത്തൻ റെക്കോർഡുകൾ ആണ് സാമൂഹിക മാധ്യമത്തിൽ അടക്കം ഉണ്ടാക്കുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ ടീസർ സാമൂഹിക മാധ്യമത്തിൽ ട്രെൻഡ് ആയതിന് ശേഷം ഇപ്പോഴിതാ മോഹൻലാലിന്റെ വർക്ക് ഔട്ട് ഫോട്ടോയാണ് സാമൂഹിക മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഒപ്പം , മരക്കാർ അറബിക്കടലിന്റെ സിംഹം എന്നി ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ – പ്രിയദർശൻ – ആന്റണി പെരുമ്പാവൂർ എന്നിവർ വീണ്ടും ഒന്നിക്കുന്നു എന്നാണ് ഇപ്പൊൾ പുറത്തു വരുന്ന റിപ്പോർട്ട്.

താൻ ഒരു സ്പോർട്സ് മൂവി ആദ്യമായി സംവിധാനം ചെയ്യാൻ പോകുക ആണ് എന്നും അത് ആശിർവാദ് ആണ് നിർമ്മിക്കുന്നത് എന്നും മോഹൻലാൽ ആയിരിക്കും പ്രധാന വേഷത്തിൽ എത്തുന്നത് എന്നും നേരത്തെ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞിരുന്നു.

എന്നാൽ ചിത്രത്തിന്റെ ഔദ്യോഗിക വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല എങ്കിൽ കൂടിയും മോഹൻലാൽ ബോക്സർ ആയി ആണ് ചിത്രത്തിൽ എത്തുന്നു എന്നാണ് റിപ്പോർട്ട്. ഇതിനായി മോഹൻലാലിന്റെ ബോക്സിങ് പരിശീലകനായി തിരുവനന്തപുരം സ്വദേശി പ്രേം നാഥ്‌ ഒപ്പമുണ്ട്.

പ്രായം അറുപതായി എങ്കിൽ കൂടിയും മോഹൻലാൽ പ്രായം കൂടുന്തോറും കൂടുതൽ മെയിവഴക്കം വന്നത് പോലെ ആണ് ഇപ്പോൾ വരുന്ന പോസ്റ്റുകൾ വ്യക്തമാക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ അധികം ഡ്യുപ്പുകൾ ഇല്ലാതെ ആക്ഷൻ രംഗങ്ങൾ ചെയ്യുന്ന താരം ആണ് മോഹൻലാൽ.

ആക്ഷൻ ചിത്രങ്ങളോട് പ്രത്യേക താല്പര്യം ഉള്ള മോഹൻലാൽ ബോക്സറായി എത്തിയാൽ അത് സൂപ്പർ ആകും എന്നാണ് ആരാധകർ പറയുന്നത്. വിദ്യാഭ്യാസ കാലത്തിൽ തന്നെ ഗുസ്തി ചാമ്പ്യൻ ആയിരുന്ന മോഹൻലാൽ ബോക്സർ ആയി എത്തുന്നതും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും കാത്തിരിക്കുകയാണ് ആരാധകർ.