ദൃശ്യം പോലെയല്ല റാം തീർച്ചയായും തീയറ്ററിൽ കാണേണ്ട സിനിമ; കാരണങ്ങൾ പറഞ്ഞു ജീത്തു ജോസഫ്..!!

305

ജീത്തു ജോസഫ് മോഹൻലാൽ ടീം രണ്ടാമതും ഒന്നിക്കുന്നു എന്ന ടാഗ് ലൈനിൽ ആയിരുന്നു റാം ഷൂട്ടിങ് തുടങ്ങിയത്. എന്നാൽ കൊറോണ എത്തിയതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പാതി വഴിയിൽ നിന്നു. അതോടെ ജീത്തു ജോസഫ് മോഹൻലാൽ എന്നിവർ ഒന്നിക്കുന്ന മലയാള സിനിമയുടെ തലവര തന്നെ മാറ്റി എഴുതിയ ദൃശ്യത്തിന് രണ്ടാം ഭാഗം ഷൂട്ട് ചെയ്യാൻ തീരുമാനിക്കുന്നതും ഓൺലൈൻ റീലീസ് ആകുന്നതും.

ലോകം ഒരേ സമയം കണ്ട ദൃശ്യം 2 മലയാള സിനിമക്ക് അഭിമാന ചിത്രം ആയി മാറുകയും ചെയ്തു. ഇപ്പോഴിതാ ദൃശ്യം 2 ഓൺലൈൻ റിലീസ് ചെയ്തത് പോലെ റാം ചെയ്യില്ല എന്നാണ് ജീത്തു ജോസഫ് പറയുന്നത്. അതിനുള്ള കാരണങ്ങളും അദ്ദേഹം പറയുന്നുണ്ട്. മോഹൻലാലിന് നായികയായി ചിത്രത്തിൽ എത്തുന്നത് തൃഷ കൃഷ്ണൻ ആണ്.

മോഹൻലാൽ വ്യത്യസ്ത ലുക്കിൽ എത്തുന്ന ചിത്രം പക്കാ ആക്ഷൻ ചിത്രം കൂടി ആയിരിക്കും എന്ന് ജീത്തു ജോസഫ് പറയുന്നത്. ദൃശ്യം 2 ഒരു ഫാമിലി ഡ്രാമ ആയിരുന്നു എങ്കിൽ റാം അങ്ങനെ ആയിരിക്കില്ല എന്ന് ജീത്തു പറയുന്നു. വളരെ ത്രില്ലിംഗ് ആയിട്ട് ആയിരിക്കും റാം പോകുക. ആദ്യ ഭാഗങ്ങൾ കേരളത്തിൽ ആണ് ഷൂട്ട് ചെയ്തത്.

ഇനി ചെയ്യാൻ ഉള്ളത് യുകെ ഷൂട്ട് ആണ്. ദൃശ്യം 2 വിജയത്തിന് ശേഷം മോഹൻലാൽ , ജീത്തു ജോസഫ് എന്നിവർ ഒന്നിച്ചു എത്തിയ അഭിമുഖത്തിൽ ആണ് ഇരുവരും റാമിനെ കുറിച്ച് പറഞ്ഞത്. ഷൂട്ടിംഗ് വിദേശത്തു ഉള്ളത് കൊണ്ട് ആണ് നീണ്ടു പോകുന്നത് എന്ന് മോഹൻലാൽ പറയുമ്പോൾ ജീത്തു പറയുന്നത് റാം കാണേണ്ടത് തീയറ്ററിൽ ആണ്. അതിന്റെ സുഖം ഒന്ന് വേറെ തന്നെ ആണ്.

ദൃശ്യം ഒരു ഫാമിലി ഡ്രാമ ആണെന്ന് പറഞ്ഞപോലെ റാം അങ്ങനെ ആണെന്ന് ഞാൻ പറയുന്നില്ല. ഇത് ഒരു പക്കാ എന്റർടൈൻമെന്റ് ചിത്രമാണ്. ആക്ഷന് പ്രാധാന്യം ഉള്ള സിനിമ. ലാലേട്ടന്റെ കിടിലം ഗെറ്റപ്പ് , ഭയങ്കര രസമുള്ള സിനിമ തന്നെ ആയിരിക്കും. അത് തീയറ്ററിൽ തന്നെ അനുഭവിച്ച് അറിയണം. എത്രയും പെട്ടന്ന് ബാലൻസ് ഷൂട്ടിങ് ഉണ്ടാവട്ടെ എന്നാണ് പ്രാർത്ഥന.