ലൂസിഫർ വിശേഷങ്ങൾക്ക് ഒപ്പം കിടിലം സർപ്രൈസും പങ്കുവെച്ച് പ്രിത്വിരാജ്..!!

39

2018 അവസാനിക്കുകയാണ്, അതിനൊപ്പം കിടിലം സർപ്രൈസ് നൽകിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. 2.0 ക്ക് ശേഷം സൂപ്പർസ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന പേട്ട കേരളത്തിൽ റിലീസിന് എത്തിക്കുന്നത് പ്രിത്വിരാജ് ആണ്. 200 ഓളം തീയറ്ററുകളിൽ ആണ് പേട്ട ജനുവരി 10ന് പൊങ്കൽ റിലീസായി എത്തുന്നത്. രജനികാന്തിനൊപ്പം വിജയ് സേതുപതിയും ശശികുമാറും പ്രധാന വേഷത്തിൽ എത്തുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രയ്ലറിന് വമ്പൻ സ്വീകരണം ആണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. കാർത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്, തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ഈ വിശേഷങ്ങൾക്ക് ഒപ്പമാണ് ലൂസിഫറിനെ കുറിച്ചുള്ള വിശേഷങ്ങളും പൃഥ്വിരാജ് പങ്കുവെച്ചത്. ചില പ്രശ്നങ്ങൾ മൂലം ചിത്രത്തിന് നാല് ദിവസം നീണ്ടു നിൽക്കുന്ന ലക്ഷദ്വീപ് ഷെഡ്യൂൾ പൂർത്തീകരിക്കാൻ കഴിഞ്ഞട്ടില്ല എന്നും ജനുവരിയിൽ ആയിരിക്കും ആ ഷെഡ്യൂൾ പൂർത്തിയാക്കുന്നത് എന്നും,

അതുപോലെ തന്നെ ലുസിഫറിന്റെ ഡബ്ബിങ്, പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുക ആണെന്നും പൃഥ്വിരാജ് പറഞ്ഞു, മോഹൻലാൽ മഞ്ജു വാര്യർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ലൂസിഫർ മുരളി ഗോപിയുടെ കഥയിലും തിരക്കഥയിലുമാണ് ഒരുങ്ങുന്നത്. ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, വിവേക് ഒബ്രോയ്‌, സാനിയ അയ്യപ്പൻ, മമ്ത മോഹൻദാസ്, കലാഭവൻ ഷാജോണ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

https://youtu.be/-wzi-Bmf-6o

മാർച്ചിൽ ആണ് ലൂസിഫർ തീയറ്ററുകളിൽ എത്തുന്നത്, ആശിർവാദ് സിനിമാസിന്റെ ബനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്, വമ്പൻ സ്വീകരണമാണ് ചിത്രത്തിന്റെ 45 സെക്കന്റ് ഉള്ള തീസറിന് ലഭിച്ചത്, സ്റ്റീഫൻ നേടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്.

പേട്ട എന്ന പൊങ്കൽ ചിത്രത്തിന് ഒപ്പം തല അജിത് നായകൻ ആകുന്ന വിശ്വാസവും തീയറ്ററുകളിൽ എത്തുന്നത്, ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് ടോമിച്ചൻ മുളകപാടം ആണ്.

പ്രിത്വിരാജ് പ്രൊഡക്ഷന്റെ പൃഥ്വിരാജ് നിർമ്മിച്ചു പൃഥ്വിരാജ് നായകനായി എത്തുന്ന 9 ആണ് ഇനി റിലീസ് ചെയ്യാൻ ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രം.

You might also like