മോഹൻലാൽ പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി; ചിത്രം ഒടിടി റിലീസ്..!!

96

ദൃശ്യം 2 നു ശേഷം മോഹൻലാൽ നായകനായി എത്തുന്ന മറ്റൊരു ചിത്രം കൂടി ഡയറക്റ്റ് ഒടിടി റിലീസ് ചെയ്യുകയാണ്. ലൂസിഫർ എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം ആണ് ബ്രോ ഡാഡി.

മോഹൻലാലിനൊപ്പം മുഴുനീള വേഷത്തിൽ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി എത്തുന്നു എന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. ശ്രീജിത്ത് എൻ , ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കി ഇരിക്കുന്നത്. അഭിനന്ദൻ രാമാനുജം ആണ് ഛായാഗ്രഹണം.

ദീപക് ദേവ് ആണ് ചിത്രത്തിന് മ്യൂസിക് ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് പ്രൊജക്റ്റ് ഡിസൈൻ ചെയ്തിരുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻലാൽ , പൃഥ്വിരാജ് എന്നിവരെ കൂടാതെ വലിയ താരനിരയാണ് ഉള്ളത്.

മീന , കല്യാണി പ്രിയദർശൻ ഈണമിവരാണ് ചിത്രത്തിലെ നായികമാർ. കൂടാതെ ലാലു അലക്സ് , കനിഹ , മല്ലിക സുകുമാരൻ , ജഗദീഷ് , ഉണ്ണി മുകുന്ദൻ , സൗബിൻ ഷാഹിർ , ജാഫർ ഇടുക്കി , നിഖില വിമൽ , കാവ്യാ എം ഷെട്ടി എന്നിവരും അഭിനയിക്കുന്നുണ്ട്. ഡിസ്‌നി ഹോട് സ്റ്റാർ വഴി ആണ് ചിത്രം എത്തുന്നത്.

You might also like