ഗംഭീര ക്ലാസ്സ് ചിത്രമായി മരക്കാർ; ഇന്ത്യൻ സിനിമ കണ്ട ഏറ്റവും കാഴ്ചയുടെ വിസ്മയം തീർത്ത ചിത്രം..!!

278

മലയാള സിനിമയുടെ ചരിത്ര താളുകളിൽ തീർത്ത കാഴ്ചയുടെ വിസ്മയമായി മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ ഒരുക്കിയ ചിത്രം ഫാൻസ്‌ ഷോകൾ കഴിയുമ്പോൾ ഗംഭീര റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്.

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച ചിത്രമായി മരക്കാർ മാറും. കാലാപാനി എന്ന ചിത്രത്തിന് ശേഷം പ്രിയദർശൻ എന്ന ക്രാഫ്റ്റ് മാന്റെ കറതീർന്ന കയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങൾ ആണ് മരക്കാർ അറബിക്കടലിന്റെ സിംഹം.

തികച്ചും നാടകീയത നിറഞ്ഞ കഥയിൽ മികച്ച യുദ്ധ രംഗങ്ങളും കറതീർന്ന ആക്ഷൻ രംഗങ്ങളും മികച്ച ഗാനങ്ങങ്ങളും ചേർന്ന ചിത്രം ആണ് മരക്കാർ. ഉമ്മയും സ്വന്തക്കാരും പറങ്കികളുടെ ചതിയിൽ മരിച്ചു വീണതോടെ ഒറ്റയാനായി മാറിയ മമ്മാലി.

കള്ളനെന്ന് തെറ്റിദ്ധരിക്കപ്പെട്ട അവൻ മാതൃസഹോദരനായ പട്ടു മരക്കാരുടെയൊപ്പം ഒളിവുജീവിതം നയിക്കുകയാണ്. ആദ്യ പകുതിയിൽ പക്വതയാർന്ന അഭിനയം കൊണ്ട് അമ്പരപ്പിക്കുന്നത് സംവിധായകൻ ഫാസിലാണ്. അയത്ന ലളിതമായ അഭിനയവും ആക്‌ഷനുമായി പ്രണവ് മോഹൻലാൽ കുഞ്ഞു കുഞ്ഞാലിയായി നിറഞ്ഞാടുന്നുമുണ്ട്.

ഏതാനും നിമിഷം മാത്രം വന്നു പോവുന്ന കല്യാണി പ്രിയദർശനും സുഹാസിനിയും മികച്ച പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത്. പടം തുടങ്ങി നാൽപ്പത്തിരണ്ടാം മിനിറ്റിലാണ് മോഹൻലാലിന്റെ വരവ്. നാൽപത്തിയെട്ടാം മിനിറ്റിൽ സുനിൽ ഷെട്ടിയും അർജുൻ സർജയും വരുന്നതോടെ കഥയുടെ പിരിമുറുക്കമേറുന്നു.

പോരാട്ട വീര്യം കൊണ്ട് പറങ്കിപ്പടയെ വിറപ്പിച്ചത് കുഞ്ഞാലി മരക്കാർ മൂന്നാമനാണെന്നാണ് ചരിത്രം. എന്നാൽ ചരിത്രത്തിൽ നാം വായിച്ച അതേ കഥയെ വെള്ളിത്തിരയിലേക്ക് പകർത്തുകയല്ല പ്രിയൻ ചെയ്തിരിക്കുന്നത്. നാടകീയതയും ആക്ഷനും നിറച്ച പാക്കേജാണ് രണ്ടാം പകുതിയിൽ ഭാവന കലർത്തി അവതരിപ്പിച്ചിരിക്കുന്നത്.

മോഹൻലാലിനൊപ്പം സുനിൽ ഷെട്ടിയും ആക്ഷൻകിങ് അർജുൻ സർജയും പ്രഭുവും മഞ്ജുവാരിയരും ഒപ്പത്തിനൊപ്പം മത്സരിച്ചഭിനയിക്കുകയാണ്. മൂന്നു മണിക്കൂർ ഒൻപത് മിനിറ്റാണ് ചിത്രത്തിന്റ ദൈർഘ്യം. മാസ്സിനേക്കാൾ ക്ലാസിനു പ്രാധാന്യം നൽകി ആണ് മരക്കാർ എത്തുന്നത്.

മോഹൻലാൽ , പ്രണവ് മോഹൻലാൽ , സുനിൽ ഷെട്ടി , അർജുൻ സർജ , കീർത്തി സുരേഷ് , മഞ്ജു വേരിയർ , കല്യാണി പ്രിയദർശൻ , നെടുമുടി വേണു , ബാബുരാജ് , മുകേഷ് , പ്രഭു തുടങ്ങി വലിയ താരനിരയിൽ തന്നെയാണ് മരക്കാർ എത്തുന്നത്.