മാണിക്യ കഞ്ഞി എടുക്കട്ടേ; ഒടിയനിലെ ഡയലോഗിനെ കുറിച്ച് മഞ്ജു വാര്യരുടെ രസകരമായ മറുപടി..!!

75

ഒടിയന് ആദ്യ ദിവസം ആരാധകർ അടക്കം തള്ളിപ്പറയുകയും ഒരു വിഭാഗം ആളുകൾ കുത്തിയിരുന്നു വിമർശനങ്ങൾ നടത്തുകയും സംവിധായകന്റെ സോഷ്യൽ മീഡിയ പേജിൽ തെറി വിളി അടക്കം നടത്തുകയും ചെയ്തിട്ട്, ഇതൊന്നും കൂട്ടാക്കാതെ കുടുംബ പ്രേക്ഷകർ തീയറ്ററുകളിൽ എത്തിയതോടെ സ്ഥിതിഗതികൾ മാറുകയായിരുന്നു. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം പത്ത് ദിനങ്ങൾ പിന്നിടുമ്പോൾ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ്.

ഒടിയനിൽ ഏറ്റവും കൂടുതൽ വിമർശം ഏറ്റ ഡയലോഗ് ആയിരുന്നു, മാണിക്യന്റെ തിരിച്ചു വരവിന് ശേഷം പ്രഭ കാണുമ്പോൾ ഉള്ള വികാരഭരിത ഡയലോഗും അതിന് മറുപടിയായി മാണിക്യ കഞ്ഞി എടുക്കട്ടേ എന്നുള്ള മഞ്ജു വാര്യരുടെ മറുചോദ്യവും.

ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെന്റ് ആയി നിൽക്കുന്ന ഡയലോഗിനെ കുറിച്ച് കഴിഞ്ഞ ദിവസം ഒരു സ്വാകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് മഞ്ജു വാര്യർ രസകരമായ വെളിപ്പെടുത്തൽ നടത്തിയത്.

എനിക്ക് ആറ്റുനോറ്റ് കിട്ടിയ ഒരു തഗ് ലൈഫാണിതെന്നും ഇത് ഞാൻ പൊളിക്കുമെന്നുമാണ് മഞ്ജു പറയുന്നത്. മോഹൻലാൽ പറഞ്ഞത് പോലെ ഒരു പാവം കൊച്ചു സിനിമയാണ് ഒടിയനെന്നാണ് മഞ്ജുവിന്റെ പക്ഷം.

നവാഗതനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് എം ജയചന്ദ്രൻ ആണ്. ആക്ഷൻ കൊറിയോഗ്രാഫി പീറ്റർ ഹെയ്ൻ ആണ്.

Posted by Manju Warrier on Sunday, 23 December 2018

You might also like