മമ്മൂട്ടിയുടെ ആ മാസ്സ് ചിത്രം റഷ്യൻ ഭാഷയിലേക്ക് മൊഴി മാറ്റുന്നു; മലയാള സിനിമയുടെ ചരിത്രത്തിലാദ്യം..!!

67

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമ റഷ്യൻ ഭാഷയിലേക്ക് മൊഴി മാറ്റുന്നു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ചിത്രം ആണ് റഷ്യൻ ഭാഷയിലേക്ക് മൊഴി മാറ്റുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റർ പീസ് ആണ് ആണ് മൊഴി മാറുന്നത്.

റോയൽ സിനിമാസിന്റെ ബാനറിൽ എഴുത്തുകാരനായ സി.എച്ച് മുഹമ്മദ് നിർമ്മിച്ച ചിത്രം നേരത്തെ ഹിന്ദി തെലുങ്ക് തമിഴ് ഭാഷകളിലേക്കും മൊഴി മാറ്റിയിട്ടുണ്ട്. നോർവെ ആസ്ഥാനമായ ഫോർ സീസൺ ക്രിയേഷൻസാണ് ചിത്രം റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്നത്. ഫോർസീസണുമായി റോയൽ സിനിമാസ് കഴിഞ്ഞ ദിവസം ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

2017 ഡിസംബറിൽ റിലീസായ ചിത്രം രണ്ട് വർഷത്തിന് ശേഷമാണ് റഷ്യൻ ഭാഷയിലേക്ക് മൊഴി മാറ്റുന്നത്. അതേസമയം മാസ്റ്റർപീസ് അറബിയിലേക്ക് മൊഴിമാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച പുരോഗമിക്കുന്നതായി സി.എച്ച് മുഹമ്മദ് അറിയിച്ചു.