ഒടിയന് മുന്നേ ലൂസിഫർ; ടീസർ റിലീസ് ചെയ്യുന്നത് മമ്മൂട്ടിയും..!!

16

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചു മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നലെ അവസാനിച്ചു. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, വിവേക് ഒബ്രോയ്‌, മഞ്ജു വാര്യർ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.

ചിത്രത്തിന്റെ ആദ്യ ടീസർ എത്തുകയാണ്, മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി, തന്റെ ഒഫീഷ്യൽ പേജിലൂടെ ആയിരിക്കും ടീസർ റിലീസ് ചെയ്യുക. 13നു രാവിലെ 9മണിക്ക് ആണ് ടീസർ എത്തുന്നത്

ഇടുക്കി വണ്ടി പെരിയാറിൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം, എറണാകുളം, കുട്ടികാനം, തിരുവനന്തപുരം, മുംബൈ എന്നിവടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയിരുന്നു. പിന്നീട് ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ കഴിഞ്ഞ ദിവസം റഷ്യയിൽ ഷൂട്ട് ചെയ്തത്. രണ്ട് ദിവസത്തെ ഷൂട്ട് ആയിരുന്നു റഷ്യയിൽ ഉണ്ടായിരുന്നത്.

സിനിമയിൽ മോഹൻലാൽ സ്റ്റീഫൻ നേടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ ആണ് എത്തുന്നത്.

The Official Teaser of Lucifer to be released on the 13th of December at 09.00 AM IST, from the Official Facebook Page of dear Mammukka 🙂

Posted by Mohanlal on Tuesday, 11 December 2018

ലൂസിഫർ, അടുത്ത വർഷം മാർച്ച് അവസനത്തോടെയാണ് തീയറ്ററുകളിൽ എത്തുന്നത്.

You might also like