സ്റ്റീഫൻ നേടുമ്പള്ളി ഹൈറേഞ്ചിൽ ജീവിക്കുന്ന രാഷ്ട്രീയ നേതാവ്; കഥാപാത്രത്തെ കുറിച്ച് മോഹൻലാൽ പറയുന്നു..!!

74

മുണ്ടും ഉടുത്ത് മീശയും പിരിച്ച് എത്തിയാൽ മാത്രം ചിത്രങ്ങൾ വിജയം നേടില്ല എന്ന് മോഹൻലാൽ, മുണ്ട് ഉടുത്ത് മീശ പിരിച്ച് എത്തിയ നരസിംഹം വിജയം നേടിയിരുന്നു, പക്ഷെ തുടർന്ന് എത്തിയ ചില ചിത്രങ്ങൾ പരാജയം ആയിട്ടും ഉണ്ട്.

ലൂസിഫർ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട വാർത്ത സമ്മേളനത്തിൽ ആണ് മോഹൻലാൽ, ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് സംസാരിച്ചത്. ദുബായിൽ വെച്ച് പൃഥ്വിരാജ്, മഞ്ജു വാര്യർ, മുരളി ഗോപി, ടോവിനോ തോമസ്, ആന്റണി പെരുമ്പാവൂർ എന്നിവർക്ക് ഒപ്പം ആയിരുന്നു പ്രെസ്സ് മീറ്റ്.

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ,

”മീശയും മുണ്ടും ജീപ്പും ഒരു സിനിമയുടെ വിജയ ഘടകങ്ങളാകണമെന്നില്ല. ആ ഗെറ്റപ്പിൽ വന്ന ചില സിനിമകൾ വിജയിച്ചിട്ടുണ്ട്. ചിലത് പരാജയപ്പെട്ടിട്ടുണ്ട്. നരസിംഹം വലിയ വിജയമായിരുന്നു. അതിന് ശേഷം ആ ചേരുവകളൊക്കെ ചേർത്ത് എടുത്ത ഒരുപാട് സിനിമകൾ പരാജയപ്പെട്ടു.

‘തിരക്കഥ അനുസരിച്ചാണ് കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നത്. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പിള്ളി ഹൈ റേഞ്ചിൽ ജീവിക്കുന്ന ഒരാളാണ്. അതുകൊണ്ട് അയാൾക്ക് ജീപ്പുണ്ട്. രാഷ്ട്രീയക്കാരനായതുകൊണ്ട് മുണ്ടുടുക്കുന്നു. പിന്നെ അയാൾക്കൊരു സങ്കടമുണ്ട്. അതുകൊണ്ട് രാവിലെ ഷേവ് ചെയ്യാനുള്ള മാനസികാവസ്ഥയിൽ ജീവിക്കുന്ന ഒരാളല്ല. അത് സിനിമ കണ്ടാൽ മനസ്സിലാകും. ഇതൊൊന്നും മനപ്പൂർവ്വം ചേർത്തുവെച്ചതല്ല. ആകസ്മികമായി സംഭവിക്കുന്ന ഘടകങ്ങളാണ്.” മോഹൻലാൽ പറയുന്നു.

You might also like