മോഹൻലാലിനൊപ്പമുള്ള പ്രകടനവുമായി ലാലു അലെക്സ്; സൗബിൻ വെറുപ്പിച്ചു; സീരിയൽ താരം അശ്വതിയുടെ ബ്രോ ഡാഡി റിവ്യൂ..!!

286

സിനിമകൾ തീയറ്ററിൽ റിലീസ് ചെയ്യാൻ ബുദ്ധിമുട്ടുമ്പോൾ സൂപ്പർ താരചിത്രങ്ങൾ ഇപ്പോൾ കൂടുതലും എത്തുന്നത് ഒടിടിയിൽ കൂടി ആണ്. അത്തരത്തിൽ മോഹൻലാൽ പൃഥ്വിരാജ് കോമ്പിനേഷൻ വീണ്ടും ഒന്നിക്കുന്ന ചിത്രം ആണ് ബ്രോ ഡാഡി.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രത്തിൽ മോഹൻലാൽ ആണ് നായകനായി എത്തുന്നത് എങ്കിൽ കൂടിയും ജോൺ കാറ്റാടി എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ മകന്റെ വേഷത്തിൽ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി മുഴുനീള വേഷം ചെയ്യുന്നുണ്ട്.

ഹോട്ട് സ്റ്റാറിൽ ജനുവരി 26 റിലീസ് ചെയ്ത ചിത്രം ഫീൽ ഗുഡ് എന്റെർറ്റൈനെർ ആയി ആണ് എത്തിയത്. പ്രേക്ഷകർ മികച്ച പ്രതികരണം നൽകിയ ചിത്രത്തിൽ എവെന്റ് മാനേജ്‌മന്റ് ഓണർ ഹാപ്പി എന്ന വേഷത്തിൽ എത്തുന്ന സൗബിൻ ചിലപ്പോഴൊക്കെ കുറച്ചു ഓവർ ആയിരുന്നോ എന്നുള്ള സംശയം ആളുകൾക്ക് ഇടയിൽ ഉണ്ടാക്കിയിട്ടുണ്ട്.

മോഹൻലാലിന്റെ നായികാ വേഷത്തിൽ എത്തുന്നത് മീനായാണ്. കൂടാതെ പ്രിത്വിരാജിന്റെ നായികാ വേഷത്തിൽ എത്തുന്നത് കല്യാണി പ്രിയദർശൻ ആണ്. കനിഹ , ജഗദീഷ് , ഉണ്ണി മുകുന്ദൻ , ജാഫർ ഇടുക്കി തുടങ്ങിയവർ എത്തുന്ന ചിത്രത്തിൽ ഏറെ കാലങ്ങൾക്ക് ശേഷം അതി ഗംഭീര വേഷം ചെയ്തു ലാലു അലക്സ് എത്തുന്നുണ്ട്.

ഇപ്പോൾ ചിത്രത്തിനെ കുറിച്ചുള്ള തന്റെ റിവ്യൂ പറഞ്ഞു എത്തിയിരിക്കുകയാണ് സീരിയൽ താരം അശ്വതി. റിവ്യൂ ഇങ്ങനെ..

ഒള്ളത് പറയണോ??? അതോ കള്ളം പറയണോ??? ഇനിപ്പോ എന്ത് പറഞ്ഞാലും ഞാൻ കേൾക്കാനുള്ളത് കേൾക്കും

ബ്രോ ഡാഡി.. ‘ഇത്തിരി ലേറ്റ് ആയിട്ട് ഉറങ്ങിയാലോ’ എന്ന പോസ്റ്റർ കണ്ടപ്പോൾ തന്നെ ‘എയ് കാണുന്നത് വരെ ഞാൻ ഉറങ്ങുന്നേയില്ല’ എന്നുറച്ചു തന്നെ കാത്തിരുന്നു… കണ്ടു.

തുടക്കത്തിൽ കാറ്റാടി സ്റ്റീൽസിന്റെ പരസ്യം തൊട്ട് നമ്മളെ ചിരിപ്പിച്ചുകൊണ്ടാണ് കൊണ്ടുപോകുന്നത്. ആ ചിരി ഇന്റർവെൽ വരെ മായാതെ ഉണ്ടായിരുന്നു. പക്ഷെ ഇന്റർവ്വലിന് ശേഷം കഥയെ വല്ലാതെ കുഴപ്പത്തിലേക്കു കൊണ്ടുപോവുകയാണോ, തമാശകൾ വല്ലാതെ കുത്തി നിറയ്ക്കുന്നുണ്ടോ എന്നൊക്ക പല ഇടതും തോന്നിപ്പോയി പ്രത്യേകിച്ച് ഇവന്റ് മാനേജ്മെന്റ് സീൻസ്.

എന്നാൽ റിച്ചായ കളർഫുൾ വിശ്വൽസ് , സ്ക്രീനിലെ വമ്പൻ താര നിര, ചെറിയ വേഷങ്ങൾ പോലും വല്യ താരങ്ങളെ കൊണ്ട് ചെയ്യിച്ചും ഒരു നല്ല ട്രീറ്റ്‌ തന്നത് കൊണ്ട് നമുക്ക് മുഷിച്ചിൽ ഇല്ലാതെ കണ്ടിരിക്കാൻ തോന്നും.
ലാലേട്ടന്റെ കുസൃതിയും കുറുമ്പും റൊമാൻസും തമാശയും അതിനു എന്നുമൊരു ആനചന്തം തന്നെ ആണ് എന്ന് വീണ്ടും തെളിയിച്ചു.

അതുപോലെ ഈശോ അപ്പനോട് കാര്യം അവതരിപ്പിക്കാൻ പോകുമ്പോളുള്ള ആ കോമെഡിസ് ചിരിക്കാനുള്ള വക ഒരുക്കിയിരുന്നു. പക്ഷെ ഈ കഥയിലെ ദി original show stealer മാളിയേക്കൽ കുര്യൻ (ലാലു അലക്സ്‌) ആണെന്ന് എനിക്ക് തോന്നി. പ്രത്യേകിച്ച് ഇമോഷണൽ സീൻസ്. അതുപോലെ എടുത്ത് പറയേണ്ടത് ശ്രീ ജഗദീഷ് അവതരിപ്പിച്ച Dr സാമൂവൽ മാത്യു എന്ന കഥാപാത്രവും.

സെക്കന്റ്‌ ഹാഫിലെ ചില കുത്തിത്തിരുകിയ കോമെടികൾ ഒഴിച്ചാൽ വലിയ കുഴപ്പമില്ലാത്ത, ഒരു ഫാമിലി എന്റർടെയ്നർ. തിയേറ്ററിലെ വലിയ സ്‌ക്രീനിൽ മിസ്സ്‌ ചെയ്തു പോയോ എന്നും തോന്നി. തികച്ചും എന്റെ മാത്രം അഭിപ്രായം.

You might also like