എന്റെ മോളായിപ്പോയി നീ അല്ലെങ്കിൽ കാണിച്ചു തന്നെനേ; ദൃശ്യം 2ൽ ലാലേട്ടന്റെ മുഖത്തടിക്കുന്ന സീൻ കണ്ട ആശാ ശരത്തിന്റെ അമ്മ പറഞ്ഞത് കണ്ടോ..!!

403

മലയാള സിനിമക്ക് ഇതുവരെ ലഭിക്കാത്ത സ്വീകരണം ആണ് ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ദൃശ്യം 2 നു ലഭിച്ചത്. മലയാള സിനിമയുടെ തലവര തന്നെ മാറ്റി എഴുതിയ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ആണ് ദൃശ്യം 2. ആദ്യ ഭാഗത്തിൽ കൂടി മലയാളത്തിൽ ആദ്യമായി 50 കോടി കളക്ഷൻ നേടിയ ചിത്രമായി ദൃശ്യം മാറിയിരുന്നു.

മോഹൻലാൽ എന്ന നടന്റെ അമാനുഷിക ഭാവങ്ങൾ ഒന്നും ഇല്ലാതെ ഒരു സാധാരണ കുടുംബ ചിത്രമായി ആണ് ദൃശ്യവും ദൃശ്യം 2 വും എത്തിയത്. ദൃശ്യം 2 ഒടിടി റിലീസ് ആയിരുന്നു എങ്കിൽ കൂടിയും ഏകദേശം 250 മുകളിൽ രാജ്യങ്ങളിൽ ഒരേ സമയം കണ്ട ചിത്രത്തിൽ വമ്പൻ പ്രതികരണം ആണ് ലഭിച്ചത്. മോഹൻലാൽ നായകനായ ചിത്രത്തിൽ മീന ആണ് നായിക ആയി എത്തുന്നത്.

അൻസിബ ഹസൻ , എസ്തർ അനിൽ , സിദ്ധിഖ് , ആശാ ശരത് തുടങ്ങിയ താരങ്ങൾ ആണ് ഒന്നാം ഭാഗത്തിൽ പ്രധാന വേഷത്തിൽ എത്തിയത് എങ്കിൽ അവരോടൊപ്പം മുരളി ഗോപി , ഗണേഷ് കുമാർ , സായി കുമാർ എന്നിവർ ആണ് രംഗം ഭാഗത്തിൽ ഉണ്ടായത്. ആശാ ശരത് എന്ന താരത്തിന് കരിയറിൽ ഉണ്ടായ ഏറ്റവും വലിയ സിനിമ ആയിരുന്നു ദൃശ്യത്തിലെ ഐ ജി ഗീത പ്രഭാകർ.

രണ്ടാം ഭാഗത്തിലും ഗീത പ്രഭാകർ ആയി എത്തിയ ആശാ വളരെ സന്തോഷത്തിൽ ആണെന്ന് പറയാം. വളരെ തന്മയത്വത്തോടെ ഉള്ള അഭിനയ മുഹൂർത്തങ്ങൾ ആണ് ആശ കാഴ്ച വെച്ചത്. മോഹൻലാലിന്റെ കഥാപാത്രം ജോർജുകുട്ടിയെ അടിക്കുന്ന രംഗം അത്രമേൽ മനോഹരം ആയി എന്നുള്ള പ്രശംസ നേടുമ്പോഴും ആ രംഗം ചെയ്യുമ്പോൾ താൻ ഭയന്ന് പോയി എന്നാണ് ആശാ ശരത് പറഞ്ഞത്.

ജോർജ്ജു കുട്ടിയെ അടിക്കുന്ന സീൻ കണ്ടപ്പോൾ എന്റെ അമ്മ പറഞ്ഞു ആ അടി വീണ സീൻ കണ്ടപ്പോൾ ‘നീ എന്റെ മോളായി പോയി എനിക്ക് തിരിച്ചുതരാനാണ് തോന്നിയതെന്ന് ഓരോ മലയാളിക്കും അവരുടെ മുഖത്ത് അടിച്ച പോലെയാണ് അപ്പോൾ തോന്നിയത്. അത്രക്ക് ഇഷ്ടമാണ് എല്ലാവർക്കും ജോർജ്ജുകുട്ടിയെ എന്നും ആശ ശരത്ത് പറയുന്നു. ദൃശ്യം 2 ന്റെ തിരക്കഥ വായിച്ചപ്പോൾ ഏറ്റവും ടെൻഷൻ തോന്നിയ സീൻ അത് തന്നെ ആയിരുന്നു.

ആ സീൻ വേണോ എന്നും ഒഴുവാക്കാൻ കഴിയുമോ എന്നും ജീത്തു സാറിനോട് ഞാൻ ചോദിച്ചിരുന്നു. അതുപോലെ എഡോ എന്ന് ലാലേട്ടനെ വിളിക്കുന്നുണ്ട്. പിടിച്ചു തള്ളുന്നുണ്ട്. ജോർജുകുട്ടിയെ ആണ് ചെയ്യുന്നത് എങ്കിൽ കൂടിയും ലാലേട്ടനല്ലേ എന്നുള്ള ഒരു ടെൻഷൻ ഒരു സാധാരണക്കാരിയുടെ ഒരു ആരാധികയുടെയായി എന്റെ മനസ്സിൽ ഉണ്ടായിരുന്നു. അത് ജോർജുകുട്ടി മാത്രമാണ് എന്ന് വിചാരിച്ചാൽ മതി എന്ന് ജീത്തു സാർ പറഞ്ഞു.

വളരെ രസകരമായി എടുത്ത സീനുകളാണ് അതൊക്കെ. എന്നാലും എനിക്ക് വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു. പിന്നെ ലാലേട്ടൻ ടൈമിങ്ങിന്റെ കിങ് അല്ലേ. ഞാൻ കൈ വെക്കുമ്പോഴേക്ക് ലാലേട്ടൻ മുഖം മാറ്റും. ഒരു ടേക്കിൽ ശരിയാകണേ വീണ്ടും വീണ്ടും ചെയ്യേണ്ടി വരല്ലേ എന്ന് പ്രാർത്ഥിച്ചാണ് ചെയ്തത്. അതുപോലെ ഒറ്റ ടേക്കിൽ ശരിയായി. പിന്നെ അതിന്റെ ലോങ് ഷോട്ടും ക്ലോസിനും വേണ്ടി വീണ്ടും എടുത്തിരുന്നു.

ലാലേട്ടനല്ലായിരുന്നു എനിക്കായിരുന്നു ആ സമയത്ത് ഭയം ആശ ശരത്ത് പറഞ്ഞു. ദൃശ്യം ഒന്നിനേക്കാൾ അഭിപ്രായം ദൃശ്യം 2 ന് ലഭിക്കുന്നുണ്ടെന്നാണ് പൊതുവെ അറിയുന്നതെന്നും ഒറ്റ ദിവസം കൊണ്ട് തന്നെ ഒരുപാട് ആളുകൾ ഒരുമിച്ച് കണ്ടതുകൊണ്ടാണ് അതെന്നും ആശ ശരത്ത് പറഞ്ഞു.

സാധാരണ ഒരു സിനിമ റിലീസായി കുറച്ച് പേർ കണ്ട് അഭിപ്രായം പറഞ്ഞ് മറ്റുള്ളവർക്ക് കണ്ട് അങ്ങനെയാണല്ലോ. ഇത് ഒരു രാത്രി റിലീസായി ലോകമെമ്പാടുമുള്ളവർ ഒരുമിച്ച് കാത്തിരുന്ന് കാണുന്നു. അഭിപ്രായം പറയുന്നു. അതിന്റെ ഒരു എനർജിയുണ്ട്. ദൃശ്യം 2 തിയേറ്ററിൽ വരുന്നില്ല എന്ന് കേട്ടപ്പോൾ വളരെസങ്കടമായിരുന്നെന്നും ദൃശ്യം 1 തിയേറ്ററിൽ ഇരുന്ന് ആസ്വദിച്ചവരായിരുന്നു എല്ലാവരുമെന്നും ആശ പറയുന്നു.

ഒടിടിയിൽ ഇറങ്ങിയതിന്റെ പോസിറ്റിവിറ്റി വേറെയുണ്ട്. ലോകമെമ്പാടുമുള്ളവർ മറ്റ് രാജ്യക്കാർ അടക്കം ഉറ്റു നോക്കുന്ന ചിത്രമായിരുന്നു അത്. ഒടിടി റിലീസ് ആയതുകൊണ്ട് തന്നെ എല്ലാവർക്കും ഒരുമിച്ച് കാണാനും അഭിപ്രായം പറയാനും സാധിച്ചു എന്നത് വലിയ കാര്യമാണ്.