പ്രണവ് മോഹൻലാൽ – വിനീത് ശ്രീനിവാസൻ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ നിവിൻ പോളിയും എത്തുന്നുവെന്ന് റിപോർട്ടുകൾ..!!

45

പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം വിനീത് ശ്രീനിവാസൻ ഒരുക്കുന്നു എന്നുള്ള വാർത്തകൾ എത്തിയിട്ട് കുറച്ചു നാളുകൾ ആയി. നിവിൻ പോളിയെ നായകനായി 2016 ൽ എത്തിയ ജേക്കബിന്റെ സ്വർഗ്ഗ രാജ്യം ആണ് വിനീത് അവസാനം സംവിധാനം ചെയ്ത ചിത്രം.

നീണ്ട മൂന്നു വർഷത്തെ ഇടവേളക്ക് ശേഷം വിനീത് വീണ്ടും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുമ്പോൾ നായകനായി എത്തുന്നത് പ്രണവ് മോഹൻലാൽ ആണ് എന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കാൻ ഇരിക്കുന്ന ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ നിവിൻ പോളിയും ഉണ്ടാകും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ. പ്രണവിനൊപ്പം അതിഥി താരമായി ആയിരിക്കും നിവിൻ എത്തുക.

ചിത്രത്തിൽ നായികയായി പരിഗണിക്കുന്നത് കീർത്തി സുരേഷിനെയോ കല്യാണി പ്രിയദർശനെയോ ആണ്. ആദി ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നി ചിത്രങ്ങൾ ആണ് പ്രണവ് നായകനായി എത്തിയത്. മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കലിന്റെ സിംഹം എന്ന ചിത്രത്തിൽ പ്രണവ് ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ ചിത്രം 2020 മാർച്ച് 19 നു ആണ് റിലീസ് ചെയ്യുന്നത്.

You might also like