200 കോടി നേടിയ ലൂസിഫറിന് മറ്റൊരു വമ്പൻ റെക്കോർഡ് കൂടി; ഒരേയൊരു രാജാവ്..!!

48

മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് ലൂസിഫർ, പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മുരളി ഗോപിയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചെയ്ത ചിത്രത്തിൽ മോഹൻലാലിന് ഒപ്പം മഞ്ജു വാര്യർ, ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, പ്രിത്വിരാജ് സുകുമാരൻ, വിവേക് ഒബ്രോയി, സാനിയ ഇയ്യപ്പൻ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തിയത്.

മലയാള സിനിമയിലെ ഏറ്റവും വലിയ ബിസിനെസ്സ് നേടിയ ചിത്രമായി മാറിയ ലൂസിഫർ, ആമസോൺ പ്രൈമിൽ നിന്നും റെക്കോർഡ് തുകയാണ് കരസ്ഥമാക്കിയത്.

ഇപ്പോഴിതാ ചിത്രം മറ്റൊരു റെക്കോർഡ് കൂടി നേടിയിരിക്കുകയാണ്, ബുക്ക് മൈ ഷോ എന്ന ഓണ്ലൈൻ ടിക്കെറ്റ് ബുക്കിങ് ആപ്ലിക്കേഷനിൽ ഒരു ലക്ഷം വോട്ടുകൾ നേടുന്ന ആദ്യ മലയാളം ചിത്രമായി മാറിയിരിക്കുകയാണ് ലൂസിഫർ.