ദീപാവലിക്ക് വിജയ് – കാർത്തി പോരാട്ടം; ഈ കാർത്തി ചിത്രം വിജയ് ആരാധകരും ഏറ്റെടുക്കും..!!

44

ദീപാവലി എന്നാൽ ഇളയദളപതി വിജയ് ചിത്രം ഉറപ്പാണ്. ആരാധകർക്ക് ആഘോഷമാക്കാൻ എല്ലാ തവണയും ഉണ്ടാകുകയും താനും. എന്നാൽ ഇത്തവണ കാർത്തി നായകാനായി എത്തുന്ന കൈദിയും ഉണ്ടാവും. എന്നാൽ കാർത്തി ആരധകർക്ക് ഒപ്പം വിജയ് ആരാധകർ കൂടി കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ലോകേഷ് കനകരാജ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

അതായത് വിജയ്‌യുടെ അടുത്ത ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ. ഒറ്റ രാത്രികൊണ്ട് നടക്കുന്ന കഥയാണ് കൈദി പറയുന്നത്. തടവ് ചാടിയ ഒരു ജയിൽ പുള്ളിയുടെ കഥയാണ് ചിത്രം പറയുന്നത്. ലോറി ഡ്രൈവിംഗ് പഠിച്ചു ഒട്ടേറെ മുന്നൊരുക്കങ്ങൾ വഴിയാണ് കാർത്തി ഈ ചിത്രം ചെയ്തത്.

കാർത്തിക്കൊപ്പം തുല്യ പ്രാധാന്യം ഉള്ള വേഷം ചെയ്യുന്നത് മലയാള നടൻ നരേൻ ആണ്. പോലീസ് ഓഫീസറുടെ വേഷത്തിൽ ആണ് നരേൻ എത്തുന്നത്. ലോകേഷ് കനകരാജ് തന്നെ തിരക്കഥയും എഴുതുന്ന ചിത്രത്തിൽ ഹരീഷ് പേരടി, രമണ, ദീന, ജോർജ്‌ മറിയം, ഹരീഷ് ഉത്തമൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സും , വിവേകാനന്ദ പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സ്ട്രൈറ്റ് ലൈൻ പിക്ചേഴ്സ് ആണ് കൈദി കേരളത്തിൽ റിലീസിന് എത്തിക്കുന്നത്. ഒക്ടോബർ 25 നു ആണ് റിലീസ് .