മാസ്സ് ലുക്കിൽ മോഹൻലാൽ വീണ്ടും; ജീത്തു ജോസഫ് ചിത്രം റാം വരുന്നു..!!

45

മോഹൻലാൽ – ജീത്തു ജോസഫ് കോമ്പിനേഷൻ വീണ്ടും ഒന്നിക്കുന്നു. ദൃശ്യം എന്ന വിസ്മയ ചിത്രത്തിന് ശേഷം മോഹൻലാൽ – ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന ചിത്രത്തിന് റാം എന്നാണ് പേര് നൽകിയിരിക്കുന്നത്.

2020 ഓണം റിലീസ് ആയി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് രമേഷ് പി പിള്ളയും സുധൻ എസ് പിള്ളയും ചേർന്നാണ്. ഇന്ന് കൊച്ചിയിൽ നടന്ന ചടങ്ങിൽ ആണ് ചിത്രത്തിന്റെ മാസ്സ് പോസ്റ്റർ അടക്കം പ്രഖ്യാപനം നടന്നത്.

ദൃശ്യം പോലെ ഒരു ഫാമിലി എന്റർടൈൻമെന്റ് ആയിരിക്കില്ല റാം എന്നാണ് ജീത്തു ജോസഫ് പറയുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം വിദേശ രാജ്യങ്ങളിലും ചിത്രീകരണം ഉണ്ടാവും.