തിരിച്ചുവരവ് ഗംഭീരമാക്കാൻ സുരേഷ് ഗോപി; ദുൽഖർ അടക്കമുള്ള വമ്പൻ താരനിര..!!

40

ഒരു വലിയ ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി മലയാള സിനിമയിലേക്ക് വീണ്ടും സജീവമായി തിരിച്ചെത്തുകയാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൂടിയാണ് സുരേഷ് ഗോപി വീണ്ടും അഭിനയ ലോകത്തേക്ക് എത്തുന്നത്.

ഏറെ കാലങ്ങൾക്ക് ശേഷം മലയാളികളുടെ പ്രിയ നടിയായ ശോഭന തിരിച്ചെത്തുന്നു എന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. ദുൽഖർ സൽമാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചെന്നൈയിൽ സ്ഥിര താമസം ആക്കിയ രണ്ട് പേരുടെ കഥ പറയുന്ന ചിത്രത്തിൽ ശോഭനയും സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണിയും ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.

സുരേഷ് ഗോപി ദുൽഖർ സൽമാൻ എന്നിവരാണ് നായകന്മാരായി എത്തുന്നത്. മുകേഷ് മുരളീധരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ കുറുപ്പ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തി ആയ ശേഷം ദുൽഖർ സൽമാൻ ജോയിൻ ചെയ്യും.