ക്രിസ്മസ് ആഘോഷിക്കാൻ മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങൾ; മാമാങ്കം റിലീസ് ഡിസംബറിലേക്ക് മാറ്റി..!!

59

Mamangam malayalam movie release postponed

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം റിലീസ് ഡിസംബറിലേക്ക് മാറ്റി. ചരിത്ര കഥ പറയുന്ന ചിത്രത്തിൽ ചാവേർ ആയിയാണ് മമ്മൂട്ടി എത്തുന്നത്.

ഈ മാസം 21 നു റിലീസ് ചെയ്യാൻ ഇരുന്ന ചിത്രം മലയാളം തമിഴ് തെലുങ്ക് ഹിന്ദി എന്നീ നാല് ഭാഷകളിലായി ഒരുമിച്ച് സെൻസറിംഗ് പൂർത്തീകരിക്കാൻ സാധിക്കാത്തതിനാലാണ് റിലീസ് മാറ്റിയത്. വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന ചിത്രം എം പദ്മകുമാറാണ് സംവിധാനം ചെയ്യുന്നത്.

ഡിസംബർ 12 ആണ് ചിത്രത്തിന്റെ പുതിയ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാചി തെഹ്‌ലൻ അനു സിതാര ഉണ്ണി മുകുന്ദൻ സിദ്ദിഖ് മണിക്കുട്ടൻ തരുണ്‍ രാജ് അറോറ അബു സലിം വത്സലാ മേനോന്‍ നിലമ്പൂര്‍ ആയിഷ ഇടവേള ബാബു സുധീര്‍ സുകുമാരന്‍ മാസ്റ്റര്‍ അച്യുത് തുടങ്ങിയവരും വേഷമിടുന്നുണ്ട്.

ക്രിസ്മസ് റിലീസ് ആയി ആണ് മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുഡ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ചിത്രത്തിൽ മീനയാണ് നായികയായി എത്തുന്നത്. അനീഷ് ഹമീദും ബിബിൻ മോഹനും ചേർന്നൊരുക്കിയ തിരക്കഥയിൽ തമിഴ് താരം രാജ് കിരണും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.