ഇട്ടിമാണിയുടെ മാസും മനസും ആഘോഷമാക്കാൻ പ്രവാസി ആരാധകർ; യുഎയിൽ ആരാധകർ ഒരുക്കുന്നത് വമ്പൻ ഫാൻസ് ഷോ അടക്കമുള്ള പരിപാടികൾ..!!

24

മോഹൻലാൽ നായകനായി എത്തുന്ന ഓണ ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന റിലീസ് ചെയ്യാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോൾ വമ്പൻ ആഘോഷ പരിപാടികൾ ആണ് ആരാധകർ ഒരുക്കുന്നത്. എന്നാൽ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നതിന് ഒപ്പം തന്നെ അറേബ്യൻ രാജ്യങ്ങളിലും റിലീസിന് എത്തുന്നുണ്ട്.

മോഹൻലാലിന്റേതായി റിലീസ് ചെയ്യുന്ന ഈ വർഷത്തെ രണ്ടാം ചിത്രമാണ് ഇട്ടിമാണി, ഈ വർഷം ഇറങ്ങുന്ന രണ്ടാം ചിത്രവും സംവിധാനം ചെയ്യുന്നത് നവാഗതർ തന്നെയാണ്, ജിബി ജോജു എന്നിവർ ചേർന്ന് കഥയും തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്.

യൂഎഇ, ജിസിസി റിലീസിന് ഒപ്പം തന്നെ, ജർമനിയിലും ഓസ്ട്രിയയിലും ചിത്രം സെപ്റ്റംബർ 6ന് എത്തും. ലാൽ കെയേഴ്‌സും മോഹൻലാൽ ഫാൻസ് ഓണ്ലൈൻ യൂണിറ്റും വമ്പൻ ഫാൻസ് ഷോകൾ ആണ് യു എ ഇയിൽ ഒരുക്കുന്നത്. എന്തായാലും ലോകമെമ്പാടും ഇട്ടിമാണിക്ക് ഒപ്പം ഈ ഓണം ആഘോഷിക്കാൻ ഒരുങ്ങുകയാണ്.