ജോഷിയുടെ പുതിയ ചിത്രത്തിനായി മമ്മൂട്ടി, മോഹൻലാൽ, വിജയ് സേതുപതിയടക്കം 20ഓളം സൂപ്പർ താരങ്ങൾ ഒന്നിക്കുന്നു..!!

48

നീണ്ട നാല് വർഷത്തെ ഇടവേളക്ക് ശേഷം ജോഷി വീണ്ടും സംവിധായകന്റെ തൊപ്പി അണിയുകയാണ്, 2015ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായി എത്തിയ ലൈല ഓ ലൈലയാണ് ജോഷി അവസാനം സംവിധാനം ചെയിത ചിത്രം.

1978-ൽ ടൈഗർ സലീം എന്ന ചിത്രത്തിലുടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടിയെ സൂപ്പർ താര പദവിയിൽ എത്തിക്കുന്നതിൽ ജോഷി ചിത്രങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. ഇപ്പോഴിതാ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിൽ കൂടി ജോഷി വീണ്ടും തിരിച്ചെത്തുമ്പോൾ ജോഷിക്ക് ആദരവായി ലുലുമാളിൽ നടക്കുന്ന ട്രെയിലർ ലോഞ്ചിൽ മോഹൻലാൽ നേരിട്ട് എത്തുന്നതിന് ഒപ്പം തന്നെ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ സോഷ്യൽ മീഡിയയിൽ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യും.

പൊറിഞ്ചു മറിയം ജോസ് ഒഫീഷ്യൽ ട്രെയിലർ ആഗസ്റ്റ് 2 വൈകിട്ട് 7 മണിക്ക് മലയാളികളുടെ സ്വന്തം ലാലേട്ടൻ ആണ് ലുലു മാളിൽ വെച്ചു റിലീസ് ചെയ്യുന്നതിനോടൊപ്പം തന്നെ നമ്മുടെ സ്വന്തം മമ്മുക്കയുടെയും ലാലേട്ടന്റെയും കൂടെ മക്കൾ സെൽവൻ വിജയ് സേതുപതി, ദിലീപ്, ജയറാം, പ്രിത്വിരാജ്, മുരളി ഗോപി, ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ബിജു മേനോൻ, വിനായകൻ, സൗബിൻ, ജയസൂര്യ, വിനീത് ശ്രീനിവാസൻ, അനൂപ് മേനോൻ, അജു വർഗീസ്, ഉണ്ണി മുകുന്ദൻ, ഇന്ദ്രജിത് സുകുമാരൻ, ആന്റണി വർഗീസ്, വിനയ് ഫോർട്ട്, സുരാജ് വെഞ്ഞാറമൂട്, മഞ്ജു വാര്യർ, മിയ, ഹണി റോസ്, നിമിഷസജയൻ, രജിഷ വിജയൻ, അപർണ ബാലമുരളി, അനുസിത്താര, ഐശ്വര്യ ലക്ഷ്മി, ആത്മീയ എന്നിവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയും ഒരേ സമയത്ത് റിലീസ് ചെയ്യുന്നു.