മോൺസ്റ്റർ കാണുന്നവർക്ക് മറ്റൊരു സമ്മാനം കൂടി; ആരാധകർക്ക് ആവേശം ആകാൻ വേറെന്ത് വേണം..!!

362

എട്ട് മാസത്തെ ഇടവേളക്ക് ശേഷം മോഹൻലാൽ നായകനായി എത്തുന്ന ഒരു ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുകയാണ് ഇന്ന്. പുലിമുരുകൻ എന്ന മലയാള സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രത്തിന് ശേഷം അതെ കോമ്പിനേഷനിൽ എത്തുന്ന ചിത്രം ആണ് മോൺസ്റ്റർ.

മോഹൻലാൽ വൈശാഖ് ഉദയകൃഷ്ണ ടീം ഒന്നിക്കുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്. വമ്പൻ റിലീസ് ആയി ആണ് മോൺസ്റ്റർ എത്തുന്നത്. മോഹൻലാലിനൊപ്പം ഹണി റോസ് സാധിക വേണുഗോപാൽ , ലെന എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

monster
monster movie

ആശിർവാദ് സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത്. പൊതുവെ മറ്റുതാരങ്ങളുടെ ചിത്രങ്ങളെ അപേക്ഷിച്ച് മോഹൻലാൽ ചിത്രം തീയറ്ററുകളിലേക്ക് എത്തുമ്പോൾ മോഹന്ലാലിനെതിരെയും ചിത്രത്തിന് എതിരെയും നിരവധി വ്യാജ പ്രചാരണങ്ങൾ നടക്കുന്നത് സർവ്വ സാധാരണമായ വിഷയമായി മാറിക്കഴിഞ്ഞു.

അതെല്ലാം മറികടക്കുന്നത് മോഹൻലാൽ എന്ന താരത്തിന്റെ ആരാധക ശക്തി കൊണ്ട് തന്നെയാണ്. ഇപ്പോൾ ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു സമ്മാനം കൂടി തീയറ്ററിൽ ഉണ്ടാവും. മോഹൻലാൽ നായകനായി എത്തുന്ന എലോൺ എന്ന ചിത്രത്തിന്റെ ടീസർ ഇതിനൊപ്പം റിലീസ് ചെയ്യും. ഷാജി കൈലാസ് ആണ് എലോൺ ഒരുക്കുന്നത്.

You might also like