കഴിഞ്ഞു ദിവസം വലിയ വാർത്ത പ്രാധാന്യം ലഭിച്ച സംഭവം ആയിരുന്നു ട്രിപ്പിൾ ലോക്ക് ഡൌൺ പ്രഖ്യാപിച്ച വേളയിൽ തിരുവനന്തപുരത്ത് നിന്നും ജില്ലാ അതിർത്തി കടന്നു കാമുകിയെ കാണാൻ കൊല്ലം ചാത്തന്നൂർ എത്തിയ പ്രമുഖ അഭിഭാഷകനെ പിടികൂടുകയും കാമുകിയുടെ വീട്ടിൽ തന്നെ പോലീസ് ആരോഗ്യവകുപ്പ് എന്നിവർ ചേർന്ന് ക്വാറന്റൈൻ ആക്കുകയും ചെയ്തത്.
എന്നാൽ ഇയാൾ ഇപ്പോൾ പെൺ സുഹൃത്തിന്റെ വീട്ടിൽ നിന്നും മുങ്ങി. ഇരുവരും വിവാഹിതരും രണ്ടു കുട്ടികളുടെ അച്ഛനും അമ്മയും ആണ്. യുവതിയുടെ ഭർത്താവ് കോട്ടയത്ത് മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയതോടെ കോട്ടയത്ത് ഗൃഹ നിരീക്ഷണത്തിൽ ആയി. ഇതേ തുടർന്ന് ആണ് യുവതി ബാർ അസോസിയേഷൻ ഭാരവാഹി കൂടിയായ അഭിഭാഷക കാമുകനെ വീട്ടിലേക്ക് വിളിച്ചത്. ജില്ലാ അതിർത്തി കടന്നു എത്തുന്ന പതിവ് സന്ദർശകനെ കുറിച്ച് നാട്ടുകാർക്ക് വിവരം ലഭിച്ചതോടെ പോലീസിൽ അറിയിക്കുന്നതും പിടികൂടുന്നതും.
തുടർന്ന് വനിതാ സുഹൃത്തിന്റെ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പാണ് നിര്ദേശിച്ചത്. കാറും കസ്റ്റഡിയിലെടുത്തു. എന്നാൽ ഉച്ചക്ക് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തിയപ്പോൾ അഭിഭാഷകൻ വനിതാ സുഹൃത്തിന്റെ വീട്ടിലുണ്ടായിരുന്നില്ല. തിരുവനന്തപുരത്തേക്ക് മുങ്ങിയെന്നാണ് പൊലീസിന്റെ നിഗമനം. വിവരം അവിടുത്തെ ആരോഗ്യവകുപ്പിനെയും പൊലീസിനെയും അറിയിച്ചിട്ടുണ്ട്.
അഭിഭാഷകൻ തിരുവനന്തപുരത്തേക്കു കടന്നതു സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കുമെന്നു പൊലീസ് പറഞ്ഞു. ലോക് ഡൗൺ നിയന്ത്രണം ലംഘിച്ചതിനു നേരത്തെ പൊലീസ് കേസ് എടുത്തിരുന്നു. ഇദ്ദേഹത്തിന്റെ കാർ പൊലീസ് കസ്റ്റഡിയിലാണ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…