നാടിനെ ഞെട്ടിക്കുന്ന രീതിയിൽ വീണ്ടും കൊലപാതകം. ഏഴ് വയസ്സുകാരന്റെയും നാല് വയസുകാരന്റെയും മരണത്തിൽ നാട് ഞെട്ടിയപ്പോൾ, സ്വന്തം അമ്മ തന്നെയാണ് വീണ്ടും ഒരു കൊലപാതകത്തിൽ പ്രതിയായിരിക്കുന്നത്.
15 മാസം മാത്രം പ്രായമുള്ള മകളെയാണ് അമ്മ ശ്വാസം മുട്ടിച്ചു കൊന്നത്. അലക്കി കൊണ്ടിരുന്നപ്പോൾ കരഞ്ഞ കുട്ടിയ വായും മൂക്കും അമ്മയായ ആതിര പൊത്തി പിടിക്കുക ആയിരുന്നു. ശ്വാസം കിട്ടാതെയാണ് കുഞ്ഞു മരിച്ചത്.
തുടർന്ന് ആതിരയും അയൽവാസികളും ചേർന്നാണ് കുട്ടിയ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ മരണത്തിൽ സംശയം തോന്നിയ ഡോക്ടർമാർ പോലിസിൽ വിവരം അറിയിക്കുക ആയിരുന്നു.
മകൾ ആദിഷയുടെ മരണം കൊലപാതകം ആണെന്ന് മനസ്സിലാക്കിയപ്പോൾ തന്നെ പോലീസ് ആദ്യം സംശയിച്ചത് അമ്മയായ ആതിരയെ തന്നെ ആയിരുന്നു. ആതിര മിക്കവാറും കുട്ടിയെ ഉപദ്രവിക്കാറുണ്ട് എന്നാണ് നാട്ടുകാർ പോലിസിൽ നൽകിയ മൊഴി.
കൂടാതെ, കുട്ടി മരിച്ചിട്ടും വലിയ ഭാവ ഭേദങ്ങൾ ഇല്ലാതെയാണ് ആതിര പെരുമാറിയത്. ശനിയാഴ്ച കുട്ടിയുടെ മരണ ശേഷം വീട്ടിൽ നിന്നും പോകാൻ ശ്രമം നടത്തിയതിലും പൊലീസിന് സംശയങ്ങളുടെ ആക്കാം കൂട്ടി, തുടർന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതും ക്രൂരമായ സത്യം പുറത്ത് വന്നതും.
താൻ കരഞ്ഞപ്പോൾ മുഖം പൊത്തിയത് ആണ് എന്നും മരിക്കും എന്ന് കരുതി ഇല്ല എന്നുള്ള ആതിരയുടെ മൊഴി പൂർണമായും വിശ്വസിക്കാൻ പോലീസ് തയ്യാറായില്ല, സംഭവത്തിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്നുള്ള അന്വേഷണത്തിനാണു നീക്കം. ആതിര ആദിഷയെ കൈ കൊണ്ടു ശ്വസം മുട്ടിച്ചു കൊന്നെങ്കിൽ എന്തെങ്കിലും പാടുകൾ കുഞ്ഞിന്റെയോ അമ്മയുടെയോ ദേഹത്തുണ്ടാകും. തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…