Categories: GossipsSerial Dairy

ഓണത്തിനും വിഷ്ണു വന്നില്ല; ഇനി സിംഗിൾ മദർ; അച്ഛനില്ലാതെ വളർന്ന അനുശ്രീ സ്വന്തം കുഞ്ഞിനും നൽകാൻ ശ്രമിക്കുന്നത് അതെ വേദനയോ..!!

പ്രണയം, ഒളിച്ചോട്ടം, വിവാഹം, അതിനു ശേഷം നടക്കുന്ന വിവാഹ മോചനങ്ങളും അത്ര വലിയ സംഭവ ബഹുലമായ കാര്യങ്ങൾ അല്ലാതെ ആയിക്കഴിഞ്ഞു നമ്മുടെ നാട്ടിൽ. എന്നാൽ സെലിബ്രിറ്റികൾക്ക് വരുമ്പോൾ ഇത് വലിയ വാർത്ത ആയി മാറാറുണ്ട്. ഓമന തിങ്കൾ പക്ഷി എന്ന സീരിയൽ വഴി അഭിനയ ലോകത്തിൽ ശ്രദ്ധ നേടിയ താരമാണ് അനുശ്രീ.

എന്നാൽ അനുശ്രീ അഭിനയ ലോകത്തിലേക്ക് എത്തുന്നത് ബാലതാരമായിട്ട് ആയിരുന്നു. തുടർന്ന് അമ്പതിൽ അധികം സീരിയലുകളിൽ താരം അഭിനയിച്ചിട്ടുമുണ്ട്. ഒരു വര്ഷം മുന്നേ ആയിരുന്നു സീരിയൽ ലോകത്തിൽ നിന്നും തന്നെയുള്ള വിഷ്ണുവിനെ അനുശ്രീ പ്രണയിച്ച് വിവാഹം കഴിക്കുന്നത്.

അസിസ്റ്റൻഡ് ക്യാമറ മാൻ ആയിരുന്നു വിഷ്ണുവുമായി അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലൊക്കേഷനിൽ വെച്ചായിരുന്നു ഇരുവരും കാണുന്നതും പ്രണയത്തിൽ ആകുന്നതും. എന്നാൽ വിവാഹം കഴിപ്പിക്കാൻ അനുവിന്റെ കുടുംബം സമ്മതിക്കാതെ ആയപ്പോൾ അവരുടെ സമ്മതമില്ലാതെ ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്.

വിഷ്ണുവും അനുശ്രീയും തമ്മിൽ ഉള്ള ചില പിണക്കങ്ങൾ കുറിച്ച് അനുശ്രീ നേരത്തെ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞു രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ തങ്ങൾ തമ്മിൽ വഴക്ക് ഉണ്ടായിട്ടുണ്ട് എന്നും എന്നാൽ നീ വീട്ടിൽ പൊക്കോ എന്നൊക്കെ വിഷ്ണു പറയുമെങ്കിലും കൂടിയും രാത്രി ആകുമ്പോഴേക്കും തങ്ങളുടെ വഴക്ക് തീരുമായിരുന്നു എന്ന് അനുശ്രീ പറയുന്നു.

തുടർന്ന് കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിലും ഇപ്പോൾ ഓണത്തിനും ഭർത്താവ് വിഷ്ണു ഭാര്യക്കും കുഞ്ഞിനും ഒപ്പമില്ല എന്നുള്ളതാണ് കാണാൻ കഴിയുന്നത്. വിവാഹം കഴിഞ്ഞുള്ള ആനിവേഴ്സറിയിൽ ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. അതിനു ശേഷമായിരുന്നു അനുശ്രീക്ക് ആൺകുട്ടി പിറക്കുന്നത്.

ഭർത്താവ് പിണക്കത്തിൽ ആണെന്നും അകൽച്ചയിൽ ആണെന്നും എല്ലാം അനുശ്രീ പറഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം തന്റെ യൂട്യൂബ് ചാനൽ വഴി പറഞ്ഞ അനുശ്രീക്ക് ലഭിച്ചത് വിമർശനം തന്നെ ആയിരുന്നു. സ്വന്തം ജീവിതത്തിൽ ഉണ്ടായ അനുഭവം ഒന്നുമറിയാത്ത കുട്ടിക്കും നല്കുകയാണോ എന്നുള്ളം ചോദ്യങ്ങൾ ആയിരുന്നു കൂടുതലും ഉയർന്നത്.

ഭർത്താവ് വിഷ്ണുവുമായി ചെറിയ സൗന്ദര്യ പിണക്കം മാത്രമായിരുന്നു എന്നാണ് അനുശ്രീ പറയുന്നത്. വിഷ്ണുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും മാറ്റിയിട്ടുമില്ല. എന്നാൽ കുഞ്ഞിന്റെ നൂലുകെട്ടിനും അതുപോലെ ഓണത്തിനുമൊന്നും വിഷ്ണു അനുശ്രീക്കും കുട്ടിക്കും ഒപ്പമില്ല. എന്നാൽ ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രത്തിൽ താൻ ഒരു സിംഗിൾ മദർ ആണെന്നും സ്വതന്ത്ര ആർട്ടിസ്റ്റ് ആണെന്നും ഉള്ള വെളിപ്പെടുത്തൽ അനുശ്രീ നടത്തിയത്.

എന്നാൽ വിവാഹം കഴിഞ്ഞു ഒരു വര്ഷം തികക്കും മുന്നേ ഈ സിംഗിൾ മദർ പദവിയിലേക്ക് നീങ്ങേണ്ട ആവശ്യമുണ്ടോ എന്ന് പലരും ചോദിക്കുന്നത്. ഭർത്താവുമായി ഉള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കണം എന്നും നിങ്ങൾ ഒന്നിക്കുന്നത് ഞങ്ങൾക്ക് കാണണം എന്നും ആരാധകർ കമന്റ് ബോക്സിൽ പറയുന്നുണ്ട്.

മറ്റ് ചിലർ ആണെങ്കിൽ അനുശ്രീയുടെ ഭൂതകാലവുമായി കൂട്ടിയിണക്കിയുള്ള കാര്യങ്ങൾ ആണ് ചൂണ്ടിക്കാണിക്കുന്നത്. അനുശ്രീയുടെ അച്ഛന്റെയും അമ്മയുടെയും അനുശ്രീയുടേത് പോലെ തന്നെ പ്രണയ വിവാഹമായിരുന്നു. എന്നാൽ അനുശ്രീ ജനിച്ച് അടുത്ത കാലത്തിൽ തന്നെ അനുശ്രീയും അച്ഛനും അമ്മയും വേര്പിരിഞ്ഞിരുന്നു.

പിന്നീട് അമ്മക്കൊപ്പം ആയിരുന്നു അനുശ്രീ ജീവിച്ചത്. എന്നാൽ അച്ഛനുമായി സ്നേഹ ബന്ധത്തിൽ ആണ് അനുശ്രീ ഇന്നും. എന്നാൽ അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിക്കാൻ ഉള്ള ഭാഗ്യം ലഭിക്കാതെ പോയ മകൾ ആണ് അനുശ്രീ. അടുത്ത വീടുകളിൽ താമസിക്കുന്ന ആളുകൾ ആയിരുന്നു അനുശ്രീയുടെ അച്ഛനും അമ്മയും.

പ്രണയം, ഒളിച്ചോട്ടം, ഇപ്പോൾ വിവാഹ മോചനവും.. വിഷ്ണുവുമായി വേർപിരിഞ്ഞോ; മറുപടിയുമായി അനുശ്രീയുടെ പോസ്റ്റ് വൈറൽ..!!

വിവാഹം കഴിഞ്ഞു രണ്ടാം ദിവസം തന്നെ ഭർത്താവുമായി വഴക്കായി വീട്ടിൽ നിന്നും ഇറങ്ങി പോകാനൊക്കെ പറഞ്ഞു; സീരിയൽ നടി അനുശ്രീ പറയുന്നു..!!

തുടർന്ന് ഇരുവരും ഇഷ്ടത്തിൽ ആകുകയും വിവാഹം കഴിക്കുകയും ചെയ്യുക ആയിരുന്നു. തുടർന്ന് പതിനൊന്ന് വർഷത്തോളം ഒന്നിച്ചു ജീവിച്ചു, അനുശ്രീക്ക് നാലര വയസ്സ് ഉള്ളപ്പോൾ ആയിരുന്നു ഇരുവരും വേര്പിരിയുന്നത്.

ഇപ്പോൾ അനുശ്രീയുടെ ജീവിതത്തിൽ സംഭവിച്ചത് ഒരിക്കലും മകനുണ്ടാവരുത് എന്നും നിങ്ങൾ പിണക്കങ്ങൾ സംസാരിച്ചു തീർത്ത് ഒന്നിക്കണം എന്നും അനുശ്രീയോടു ആരാധകർ സ്നേഹത്തോടെ ഉപദേശിക്കുന്നുണ്ട്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago