ട്രെയിനിൽ ഉണ്ടായിരുന്ന ഒരാൾ എന്നെ നോക്കി സ്വയം ഭോഗം ചെയ്തു; പ്രതികരിച്ചപ്പോൾ അയാൾ നൽകിയ മറുപടി ഇങ്ങനെ; അനാർക്കലി മരിക്കാർ അനുഭവം പറയുമ്പോൾ..!!

2016 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിൽ കൂടി മലയാളം സിനിമയിൽ എത്തിയ അഭിനയേത്രിയാണ് അനാർക്കലി മരിക്കാർ. ആനന്ദത്തിനു ശേഷം അനാർക്കലി പ്രധാന വേഷത്തിൽ എത്തിയ വിമാനവും മന്ദാരവും വലിയ പരാജയങ്ങൾ ആയിരുന്നു.

വളരെ ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിൽ കൂടിയും ഏറെ സജീവമായി സോഷ്യൽ മീഡിയയിൽ ഉള്ള താരമാണ് അനാർക്കലി മരിക്കാർ. സിനിമകൾ കുറവാണ് എങ്കിൽ കൂടിയും നിലപാടുകൾ കൊണ്ട് സജീവം ആണ് അനാർക്കലി. തന്റെ വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാട് ആണ് നടി ഇപ്പോൾ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത് നേരത്തെ വലിയ വാർത്ത ആയിരുന്നു.

ഇന്നത്തെ കാലത്ത് വിവാഹം കഴിഞ്ഞുള്ള ജീവിതത്തിലെ സംഭവങ്ങൾ കാണുമ്പോൾ ലിവിങ് ടുഗതർ ആണ് നല്ലത് എന്നാണ് തന്റെ അഭിപ്രായം എന്നാണ് താരം കുറച്ചു കാലങ്ങൾക്ക് മുന്നേ പറഞ്ഞത്. സിനിമകളേക്കാൾ കൂടുതൽ സോഷ്യൽ മീഡിയയിൽ ആണ് അനാർക്കലിയെ കാണുന്നത്. സ്ത്രീ ജനിച്ചാൽ പലർക്കും പലയിടത്തിലും ചെറുതും വലുതുമായ ചൂഷണങ്ങൾ നേരിടാത്ത ആളുകൾ വിരളമാണ്.

നമ്മുടെ സമൂഹത്തിലെ ലൈ ഗീക ദാരിദ്യം തന്നെയാണ് ഇതുപോലെ വിഷയങ്ങൾ വീണ്ടും വീണ്ടും നടക്കുമ്പോൾ ആളുകൾ മനസിലാക്കുന്നതും. എന്നാൽ ഇത്തരം സംഭവങ്ങൾ പൊതു വേദിയിൽ അടക്കം നടക്കുമ്പോൾ പ്രതികരിക്കുന്ന ആളുകൾ വിരളമാണ്.

എന്നാൽ അത്തരം ശക്തരായ നിരവധി സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട് താനും. ഇത്തരത്തിൽ ഉള്ള ചൂഷണങ്ങൾ നടക്കുമ്പോൾ കണ്ടില്ല എന്ന് നടിക്കുന്നത് എന്തും ചെയ്യാൻ തോന്നിപ്പിക്കുന്ന ആളുകൾക്കുള്ള പ്രചോദനമായി മാത്രമാണ് കാണാൻ കഴിയുക. തങ്ങൾ കടന്നു പോയ സാഹചര്യത്തിൽ ധീരമായി നേരിട്ട ചില ആളുകൾ ഉണ്ട്.

അത്തരത്തിൽ തനിക്കുണ്ടായ അനുഭവത്തിൽ അനാർക്കലി പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു..

പഠിക്കുന്ന സമയത്തിൽ നടന്ന ഒരു കാര്യമാണ് ഇപ്പോൾ തനിക്ക് ഓര്മ വരുന്നത്. ഡൽഹിയിലേക്ക് പോകുന്ന ട്രെയിനിൽ ആണ് സംഭവം. ഞങ്ങളുടെ ബോഗിയിൽ ഉള്ള ഒരാൾ തന്നെ നോക്കി സ്വയം ഭോഗം ചെയ്യുന്നു. കൂടെ സുഹൃത്തുക്കൾ ഉള്ളതുകൊണ്ട് സംഭവം അപ്പോൾ തന്നെ സുഹൃത്തുക്കളുമായി താൻ ഷെയർ ചെയ്തു.

ചോക്ലേറ്റ് തന്നിട്ട് അയാൾ പലഭാഗത്തും തൊടാൻ ശ്രമിച്ചു; മോശം അനുഭവത്തെ കുറിച്ച് അനാർക്കലി മരിക്കാർ..!!

ഞങ്ങൾ അയാളെ ചോദ്യം ചെയ്തു. അപ്പോൾ തടിതപ്പാൻ വേണ്ടി അയാൾ പറഞ്ഞത്, താൻ അസുഖമുള്ളയാൾ ആണ്. സർജറി കഴിഞ്ഞിരിക്കുകയാണ് എന്നൊക്കെ ആയിരുന്നു. കർശന താക്കീത് നൽകിയാണ് അയാളെ അന്ന് ഞങ്ങൾ പറഞ്ഞുവിട്ടത്. ഇത്തരം വിഷയങ്ങളിൽ അപ്പപ്പോൾ തന്നെ പ്രതികരിച്ചാൽ മാത്രമേ അതിന് അനുയോജ്യമായ ഫലം ലഭിക്കുകയുള്ളൂ എന്നും അനാർക്കലി പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago