മലയാളത്തിൽ ചെറിയ വേഷങ്ങളിൽ കൂടി എത്തി ഇന്ന് മലയാളത്തിൽ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി നിൽക്കുന്ന താരമാണ് വിനായകൻ. തന്റെ അഭിനയം കൊണ്ടും അതിനൊപ്പം താൻ ഫേസ്ബുക് വഴി പറയുന്ന രാഷ്ട്രീയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ആൾ ആണ് വിനായകൻ.
ഇപ്പോൾ മീറ്റൂ ആരോപണങ്ങളെ കുറിച്ച് വിനായകൻ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. ഒരുത്തീ എന്ന പുത്തൻ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ ആണ് താരം മനസ്സ് തുറന്നത്. മീ ടൂ എന്ന വാക്കിന്റെ അർഥം തനിക്ക് അറിയില്ല എന്നും എന്നാൽ ഒരു സ്ത്രീയും തമ്മിൽ ശാരീരിക ബദ്ധം ഉണ്ടാക്കാൻ ആഗ്രഹിച്ചാൽ താൻ അത് ചെയ്യുമെന്നും അങ്ങനെ ചെയ്തിട്ടുണ്ട് എന്നും അതിനെ മീ ടൂ എന്നാണു വിളിക്കുന്നത് എങ്കിൽ ഇനിയും ചെയ്യും എന്നും വിനായകൻ പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..
എന്താണ് മീ ടൂ.? എനിക്ക് അറിയില്ല. പെണ്ണിനെ കയറിപ്പിടിച്ചോ, അതാണോ..? ഞാൻ ചോദിക്കട്ടെ, എനിക്ക് ഒരു പെണ്ണുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യണം. എന്റെ ജീവിതത്തിൽ പത്ത് സ്ത്രീകളുമായി ഞാൻ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പെണ്ണുങ്ങളോട് എല്ലാം ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടാൻ കഴിയുമോ എന്ന് ചോദിച്ചത്.
അതാണ് നിങ്ങൾ ഉദ്ദേശിച്ച മീ ടൂ എങ്കിൽ അത് ഞാൻ ഇനിയും ചെയ്യും. എന്നാൽ ഒരു പെണ്ണും തന്നോട് ഇങ്ങോട്ട് വന്നു ചോദിച്ചട്ടില്ല എന്നും പറയുന്നു. അതുപോലെ ഞാൻ ഇടുന്ന പോസ്റ്റ് ലക്ഷക്കണക്കിന് ആളുകൾ കാണുന്നുണ്ട് എന്നും അതിൽ കൊള്ളേണ്ട ആളുകൾക്ക് കൊണ്ട് കഴിഞ്ഞാൽ പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്യും എന്നും വിനായകൻ പറയുന്നു.
ഒരു വിമർശനം ആണ് ഞാൻ ഇടുന്നത്. അത് ഏറ്റെടുത്ത് കഴിഞ്ഞാൽ ഞാൻ അത് മാറ്റും. മാന്യന്മാർ എന്ന് നടിക്കുന്നവരെ താൻ എന്നും വിമർശിക്കുമെന്നും വിനായകൻ പറയുന്നു. അതിന്റെ ഒന്നും പേരിൽ തന്റെ സിനിമ ജീവിതത്തിനു ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നും വിനായകൻ പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…