Categories: Cinema

കളക്ഷനിൽ പുലിമുരുഗനെയും മറികടന്ന് ഭീഷ്മ; മൈക്കിളപ്പ വേറെ ലെവൽ..!!

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും വലിയ വിജയ ചിത്രമായി ഭീഷ്മ പർവ്വം മാറിക്കഴിഞ്ഞു. വമ്പൻ റിലീസുകൾ എത്തുന്നതോടെ ഈ വാരം മുതൽ സ്ക്രീനുകൾ കുറയുമെങ്കിലും കൂടിയും തീയറ്റർ റൺ അവസാനിക്കും മുന്നേ ഒരു റെക്കോർഡ് കൂടി മറികടക്കുകയാണ് മമ്മൂട്ടിയും ഭീഷ്മയും.

അഭിമുഖങ്ങൾ, സിനിമ വിശേഷങ്ങൾ, അനുഭവങ്ങൾ Online Malayali Entertainments എന്ന യൂട്യൂബ് ചാനലിൽ കൂടി നിങ്ങളിലേക്ക്, സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ | Click here for subscribing to latest interviews, movie reports, theatre response from Online Malayali Entertainments

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ജന ശ്രദ്ധ ലഭിച്ച മമ്മൂട്ടി ചിത്രമാണ് നീണ്ട പതിനഞ്ചു വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി അമൽ നീരദ് ടീം ഒന്നിച്ച ഭീഷ്മ പർവ്വം. വലിയ താര നിരയിൽ എത്തിയ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ശ്രീനാഥ്‌ ഭാസി, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ലെന, ദിലീഷ് പോത്തൻ, നെടുമുടി വേണു, കെപിഎസി ലളിത തുടങ്ങി വലിയ താരനിരയാണ് ഉള്ളത്.

ഇപ്പോൾ ഗൾഫിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാം ചിത്രം എന്ന റെക്കോർഡ് മമ്മൂട്ടി നേടി ഇരിക്കുന്നത്. ഒന്നാം സ്ഥാനത്തിൽ മോഹൻലാൽ ചിത്രം ലൂസിഫർ ആണ്. രണ്ടാം സ്ഥാനത്തിൽ ഉണ്ടായിരുന്നത് മോഹൻലാൽ ചിത്രം പുലിമുരുകൻ ആയിരുന്നു എങ്കിൽ കൂടിയും ഇപ്പോൾ പുലിമുരുകനെ മറികടന്നാണ് ഭീഷ്മ പർവ്വം രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. മമ്മൂട്ടി ആരാധകരുടെ കൂട്ടായ്മ തന്നെയാണ് ഇത്തരത്തിൽ ഉള്ള റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഭീഷ്മ ഗൾഫിൽ നിന്നും മുപ്പത്തിയൊന്നു കോടി കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. അതെ സമയം പുലിമുരുകനും നേടിയത് മുപ്പത്തിയൊന്നു കോടിയാണ്. എന്നാൽ പ്രേക്ഷകർ ചിത്രം കാണാൻ എത്തിയതിൽ മമ്മൂട്ടിക്ക് മോഹൻലാൽ ചിത്രം പുലിമുരുകനെ മറികടക്കാൻ കഴിഞ്ഞട്ടില്ല. ലൂസിഫർ ഗൾഫിൽ നിന്നും നാൽപ്പത് കോടി നേടി എന്നാണ് റിപ്പോർട്ട്. ആറ് ലക്ഷം ആളുകൾ ആണ് ലൂസിഫർ ഗൾഫിൽ കണ്ടത്.

അതെ സമയം പുലിമുരുകൻ കണ്ടത് ഏകദേശം അഞ്ചര ലക്ഷം ആളുകൾ ആണ്. എന്നാൽ പതിനെട്ട് ദിവസങ്ങൾ കൊണ്ട് ഭീഷ്മ പർവ്വം കണ്ടത് മൂന്നു ലക്ഷത്തി തൊണ്ണൂറായിരം ആളുകൾ മാത്രമാണ് എന്ന് ചിത്രത്തിന്റെ ഗൾഫ് വിതരണക്കാർ ഔദ്യോഗികമായി പറഞ്ഞിട്ടുണ്ട്. ഇത്രയും ആളുകൾ കുറവ് കണ്ടിട്ടും ഭീഷ്മ പുലിമുരുകനെ മറികടക്കാൻ കാരണം ഡോളറിൽ നിന്നും രൂപയിലേക്ക് കളക്ഷൻ മാറുമ്പോൾ ഉള്ള അന്നത്തെയും ഇന്നത്തെയും അന്തരം തന്നെയാണ്.

എന്നാൽ ആകെയുള്ള വിദേശ കളക്ഷനിൽ പുലിമുരുകനെ മറികടക്കാൻ ഇപ്പോഴും ഭീഷ്മക്ക് കഴിഞ്ഞില്ല എന്നുള്ളതാണ് മറ്റൊരു സത്യം അമ്പത് കോടിക്ക് മുകളിൽ ലൂസിഫർ നേടിയപ്പോൾ എന്നാൽ പുലിമുരുകൻ നേടിയത് മുപ്പത്തിയൊമ്പത് കോടി ആണെങ്കിൽ ഭീഷ്മ ഇതുവരെ നേടിയത് മുപ്പത്തിനാല് കോടി മാത്രമാണ് എന്നുള്ളതാണ് സത്യം.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago