ഈ അടുത്ത് ഒരു മഹാനടന്റെ പടമിറങ്ങി, പൊട്ടന്മാരായ ഫാൻസ്‌ പോലും രാത്രി പന്ത്രണ്ടരക്ക് തുടങ്ങിയ ഷോ പകുതി ആയപ്പോൾ ഇറങ്ങി ഓടി; വിനായകൻ..!!

മലയാളത്തിൽ ഇത്രയേറെ ചങ്കൂറ്റമുള്ള മറ്റൊരു നടനും ഇല്ല എന്ന് വേണമെങ്കിൽ വിനായകൻ കുറിച്ച് പറയേണ്ടി വരും അത്രക്കും കണിശമായി ആണ് മലയാളത്തിലെ സൂപ്പർ താരങ്ങളെ വിനായകൻ വിമർശനം നടത്തുന്നത്.

ഏത് വിഷയത്തിലും തന്റെ രാഷ്ട്രീയം വ്യക്തമാക്കുന്ന വിനായകൻ ഇപ്പോൾ സൂപ്പർ താരങ്ങളെ കുറിച്ചും അവരുടെ ആരാധകരെ കുറിച്ചും വിമർശനം നടത്തി രംഗത്ത് വന്നിരിക്കുകയാണ്. നവ്യ നായർ മലയാളത്തിലേക്ക് തിരിച്ചു വരവ് നടത്തിയ ഒരുത്തി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ ആണ് വിനായകൻ പ്രതികരണം നടത്തിയത്.

ഫാൻസുകാർ എന്ന മണ്ടന്മാർ വിചാരിച്ചാൽ ഒന്നും തന്നെ നടക്കാൻ പോണില്ല എന്ന് വിനായകൻ പറയുന്നു. ഈ അടുത്ത് ഒരു മഹാനടന്റെ പടം ഇറങ്ങി, നാലര മണിക്കൂർ കഴിഞ്ഞു ഒരു കമന്റ് വന്നു. ഒന്നരക്കോടി, പടം തുടങ്ങിയത് പന്ത്രണ്ടരക്കാണ്. ഇന്റർവെൽ ആയപ്പോൾ ഒന്നര ആയപ്പോൾ എല്ലാവരും ഇറങ്ങി ഓടി എന്നാണ് പറയുന്നത്.

ഇവിടെത്തെ വലിയ സൂപ്പർ സ്റ്റാറിന്റെ പടം ആണ്. പിന്നെ ഒരു പൊട്ടനും ഉണ്ടായില്ല ഇ പടം കാണാൻ. പിന്നെ ഇവരെ കൊണ്ട് ഒന്നും നടക്കാൻ പോകുന്നില്ല. ഈ ഫാൻസ്‌ വിചാരിച്ചു എന്ന് കരുതി ഒരു സിനിമയും നന്നാക്കാനും പോകുന്നില്ല. ചീത്ത ആകാനും പോകുന്നില്ല. ഏതെല്ലാം വെറും ജോലിയില്ലാത്ത തെണ്ടികൾ ആണ്. കൂടുതൽ ഒന്നും പറയാൻ ഇല്ല.

അഭിമുഖങ്ങൾ, സിനിമ വിശേഷങ്ങൾ, അനുഭവങ്ങൾ Online Malayali Entertainments എന്ന യൂട്യൂബ് ചാനലിൽ കൂടി നിങ്ങളിലേക്ക്, സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ | Click here for subscribing to latest interviews, movie reports, theatre response from Online Malayali Entertainments

ഫാൻസ്‌ ഷോ അല്ല ഫാൻസിനെ തന്നെ നിരോധിക്കണമെന്ന് വിനായകൻ പറയുന്നു. ഈ ഫാൻസിനെ ചുമന്നു കൊണ്ട് നടക്കുന്നത് ഞാനല്ല. അങ്ങനെ ഈ ഫാൻസിനെ ചുമക്കുന്നത് ഞാൻ ആയി തോന്നിയാൽ എന്നെ നിരോധിക്കൂ, ഞാൻ ഇല്ലെങ്കിൽ ഫാൻസും ഇല്ല എന്നും വിനായകൻ പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago