ദൃശ്യം 2 നു ശേഷം മോഹൻലാൽ നായകനായി എത്തുന്ന മറ്റൊരു ചിത്രം കൂടി ഡയറക്റ്റ് ഒടിടി റിലീസ് ചെയ്യുകയാണ്. ലൂസിഫർ എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം ആണ് ബ്രോ ഡാഡി.
മോഹൻലാലിനൊപ്പം മുഴുനീള വേഷത്തിൽ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി എത്തുന്നു എന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. ശ്രീജിത്ത് എൻ , ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കി ഇരിക്കുന്നത്. അഭിനന്ദൻ രാമാനുജം ആണ് ഛായാഗ്രഹണം.
ദീപക് ദേവ് ആണ് ചിത്രത്തിന് മ്യൂസിക് ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് പ്രൊജക്റ്റ് ഡിസൈൻ ചെയ്തിരുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻലാൽ , പൃഥ്വിരാജ് എന്നിവരെ കൂടാതെ വലിയ താരനിരയാണ് ഉള്ളത്.
മീന , കല്യാണി പ്രിയദർശൻ ഈണമിവരാണ് ചിത്രത്തിലെ നായികമാർ. കൂടാതെ ലാലു അലക്സ് , കനിഹ , മല്ലിക സുകുമാരൻ , ജഗദീഷ് , ഉണ്ണി മുകുന്ദൻ , സൗബിൻ ഷാഹിർ , ജാഫർ ഇടുക്കി , നിഖില വിമൽ , കാവ്യാ എം ഷെട്ടി എന്നിവരും അഭിനയിക്കുന്നുണ്ട്. ഡിസ്‌നി ഹോട് സ്റ്റാർ വഴി ആണ് ചിത്രം എത്തുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…