Categories: Gossips

ദിലീപും സംഘവും അടിമുടി വിറക്കുന്നു; ആ മാഡം ആരാണ്; പുത്തൻ വെളിപ്പടുത്തലിൽ ദിലീപ് വീണ്ടും കുരുക്കിലേക്ക്..!!

കൊച്ചിയിൽ പ്രമുഖ നടിക്ക് ഉണ്ടായ മോശം അനുഭവത്തിൽ നിന്നും ദിലീപ് എന്ന പേര് സോഷ്യൽ മീഡിയയിൽ നിന്നും മാറിവരുമ്പോൾ ആണ് സംവിധായൻ ബാലചന്ദ്ര കുമാർ നിർണായകമായ വെളിപ്പെടുത്തൽ നടത്തുന്നത്. ദിലീപിനെതിരെ സാക്ഷി പറഞ്ഞ നിരവധി താരങ്ങൾ ആണ് വിഷയത്തിൽ ഒന്നാനായി കൂറുമാറിയത്.

ദിലീപ് അത്തരത്തിൽ ഒരു മണ്ടത്തരം ഒരിക്കലും ചെയ്യില്ല എന്ന് വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ഉള്ളപ്പോൾ തന്നെ ആണ് അവർക്കെല്ലാം ഇടിമിന്നൽ പോലെ പുത്തൻ വെളിപ്പെടുത്തൽ ഉണ്ടായത്. സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തൽ ഗൗരവം ഉള്ളതായി ആണ് കാണുന്നത് എന്ന് അന്വേഷണ സംഘം പറയുന്നു.

മുഖ്യമന്ത്രിക്ക് അടക്കം പരാതിയും അതോടൊപ്പം തെളിവുകളും അദ്ദേഹം കൈമാറിക്കഴിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ ബാലചന്ദ്ര കുമാറിൽ നിന്നും തെളിവുകൾ ശേഖരിക്കുകയും ഒപ്പം മൊഴി എടുക്കുകയും ചെയ്യും.

വിചാരണ നടക്കുന്ന സാഹചര്യത്തിൽ മൊഴി നൽകിയ ആളുകൾ കൂട്ടത്തോടെ കൂറുമാറിയപ്പോൾ പരുങ്ങലിൽ ആയ അന്വേഷണ സംഘത്തിന് ആശ്വാസം നൽകുന്നതും ദിലീപും പൾസർ സുനിയും തമ്മിൽ ഉള്ള ബന്ധം തെളിയുന്നതും ആണ് ബാലചന്ദ്ര കുമാർ നൽകിയ വെളിപ്പെടുത്തലുകൾ.

ഈ സാഹചര്യത്തില്‍ ബാലചന്ദ്രകുമാറിന്റെ പരാതികളിൽ പൊലീസ് ഇപ്പോൾ തന്നെ നിയമോപദേശം തേടും.

ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ പുനരന്വേഷണ സാധ്യതയാണ് ആദ്യം പരിശോധിക്കുക. വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നടി പീ.ഡി.പ്പി.ക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപിന്റെ കൈകളിൽ എത്തിയെന്ന ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകൾ സാധൂകരിക്കുന്ന റിപ്പോർട്ട് അന്വേഷണ ഘട്ടത്തിൽ തന്നെ പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു.

കേസിലെ പ്രധാന സാക്ഷി സാഗറിനെ സ്വാധീനിച്ച് മൊഴിമാറ്റിയെന്ന് സ്ഥിരീകരിക്കുന്ന ശബ്ദരേഖ ഉൾപ്പെടെയാണ് കഴിഞ്ഞ മാസം 25 ന് ബാലചന്ദ്രൻ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്.

ദിലീപുമായുള്ള വാട്‌സ് ആപ്പ് ചാറ്റും മറ്റു ചില നിർണായക തെളിവുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ടെന്നാണ് വിവരം. കാവ്യയും ദിലീപിന്റെ സഹോദരനും തന്നെ നിരന്തരം വിളിച്ച് പലതും ആവശ്യപ്പെട്ടിരുന്നുവെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ആ മാഡം ആരാണെന്ന് ഉള്ള വിവരവും അടുത്ത് തന്നെ പുറത്തു വരും എന്നാണ് അറിയുന്നത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago