ദീപാവലി എന്നാൽ ഇളയദളപതി വിജയ് ചിത്രം ഉറപ്പാണ്. ആരാധകർക്ക് ആഘോഷമാക്കാൻ എല്ലാ തവണയും ഉണ്ടാകുകയും താനും. എന്നാൽ ഇത്തവണ കാർത്തി നായകാനായി എത്തുന്ന കൈദിയും ഉണ്ടാവും. എന്നാൽ കാർത്തി ആരധകർക്ക് ഒപ്പം വിജയ് ആരാധകർ കൂടി കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ലോകേഷ് കനകരാജ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
അതായത് വിജയ്‌യുടെ അടുത്ത ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ. ഒറ്റ രാത്രികൊണ്ട് നടക്കുന്ന കഥയാണ് കൈദി പറയുന്നത്. തടവ് ചാടിയ ഒരു ജയിൽ പുള്ളിയുടെ കഥയാണ് ചിത്രം പറയുന്നത്. ലോറി ഡ്രൈവിംഗ് പഠിച്ചു ഒട്ടേറെ മുന്നൊരുക്കങ്ങൾ വഴിയാണ് കാർത്തി ഈ ചിത്രം ചെയ്തത്.
കാർത്തിക്കൊപ്പം തുല്യ പ്രാധാന്യം ഉള്ള വേഷം ചെയ്യുന്നത് മലയാള നടൻ നരേൻ ആണ്. പോലീസ് ഓഫീസറുടെ വേഷത്തിൽ ആണ് നരേൻ എത്തുന്നത്. ലോകേഷ് കനകരാജ് തന്നെ തിരക്കഥയും എഴുതുന്ന ചിത്രത്തിൽ ഹരീഷ് പേരടി, രമണ, ദീന, ജോർജ് മറിയം, ഹരീഷ് ഉത്തമൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.
ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സും , വിവേകാനന്ദ പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സ്ട്രൈറ്റ് ലൈൻ പിക്ചേഴ്സ് ആണ് കൈദി കേരളത്തിൽ റിലീസിന് എത്തിക്കുന്നത്. ഒക്ടോബർ 25 നു ആണ് റിലീസ് .
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…