പ്രിത്വിരാജിന് ഞാൻ കൂടാതെ ഒരു ഭാര്യ കൂടിയുണ്ട്; സുപ്രിയ വെളിപ്പെടുത്തുന്നത് ഇങ്ങനെ..!!

പൃഥ്വിരാജ് എന്ന നടൻ മലയാള സിനിമയിൽ മറ്റൊരു നടനെക്കാൾ ഒട്ടേറെ മുകളിലേക്ക് വളർന്നു കഴിഞ്ഞു. ആദ്യ കാലങ്ങളിൽ സംവിധായകർ ആയ പലരും ഇന്നത്തെ സ്വഭാവ നടന്മാരായി ഉണ്ടെങ്കിൽ കൂടിയും. പൃഥ്വിരാജ് സുകുമാരൻ എന്ന നടൻ, നായകനായി തുടരുമ്പോൾ തന്നെയാണ് ലൂസിഫർ എന്ന ചിത്രത്തിൽ കൂടി 2019 ൽ പുറത്തിറങ്ങിയ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വിജയ ചിത്രത്തിന്റെ സംവിധായകൻ ആയി മാറി കഴിഞ്ഞു.

ഇപ്പോഴിതാ ലൂസിഫറിന്റെ രണ്ടും മൂന്നും ഭാഗങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ വേദിയിൽ ആണ് പ്രിത്വിരാജിന്റെ ഭാര്യ സുപ്രിയ രാജുവിന്റെ രണ്ടാം ഭാര്യയെ കുറിച്ച് മനസ്സ് തുറന്നത്. ലൂസിഫർ തുടങ്ങി കഴിഞ്ഞപ്പോൾ ആണ് രണ്ടാം ഭാര്യ ഉണ്ടായത് എന്നും തന്നെക്കാൾ കൂടുതൽ സമയം രണ്ടാം ഭാര്യക്ക് ഒപ്പം ചിലവഴിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങൾ തമ്മിൽ പലപ്പോഴും വഴക്കുകൾ ഉണ്ടായിട്ടുണ്ട് എന്നുമാണ് സുപ്രിയ പറയുന്നത്.

സുപ്രിയയുടെ വാക്കുകൾ തിരക്കഥാകൃത്ത് മുരളി ഗോപിയെ കുറിച്ച് ആയിരുന്നു. പല വൈകുന്നേരങ്ങളിലും താന്‍ പൃഥ്വിയുടെ രണ്ടാം ഭാര്യയായ ലൂസിഫറിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയെ ചൊല്ലി വഴക്കിടുമായിരുന്നു എന്ന് സുപ്രിയ പറയുന്നു. കാരണം അത്രയേറെ സമയം പൃഥ്വി ആ സിനിമയ്ക്കായി ചെലവഴിച്ചിരുന്നു എന്ന് പറയുന്നതിന് ഒപ്പം നടനില്‍ നിന്നും പൃഥ്വി സംവിധായകനായും നിര്‍മ്മാതാവായും വളര്‍ന്നതിലുള്ള തന്റെ സന്തോഷവും സുപ്രിയ സദസ്സിനോട് പങ്കു വെയ്ക്കുകയുണ്ടായി.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago