Categories: Sports

ഇനി ജയിച്ചിട്ടും കാര്യമില്ല ഇന്ത്യ പുറത്തായി; ന്യൂസിലാന്റ് സെമി ഫൈനലിൽ..!!

രണ്ട് കളി ദയനീയമായി പരാജയപ്പെട്ട ഇന്ത്യ പിന്നീട് രണ്ട് കളികൾ ഗംഭീരമായി ജയിച്ചു എങ്കിലും അടുത്ത കളി കളിക്കാതെ തന്നെ പുറത്തായി.

ന്യൂസിലാൻഡ് അഫ്ഗാനിസ്ഥാൻ മത്സരത്തിൽ ന്യൂസിലാൻഡ് വിജയം നേടിയപ്പോൾ ഇപ്പോൾ ഗ്രൂപ്പിൽ പാകിസ്ഥാനെയും മറികടന്ന് ന്യൂസിലാൻഡ് ഒന്നാം സ്ഥാനത്തു എത്തി. 5 മത്സരങ്ങളിൽ നിന്നും 4 എണ്ണം വിജയിച്ച ന്യൂസിലാൻഡ് ആകെ തോറ്റത് പാകിസ്ഥാനോട് മാത്രമായിരുന്നു.

അതുപോലെ പാകിസ്ഥാൻ 4 മത്സരത്തിൽ കളിച്ചപ്പോൾ ഇതുവരെയും ഒന്നുപോലും തോറ്റില്ല. ഇംഗ്ലണ്ട് ഓസ്ട്രേലിയ പാകിസ്ഥാൻ ന്യൂസിലാൻഡ് എന്നി ടീമുകൾ ആയിരിക്കും സെമി ഫൈനൽ കളിക്കുക.

ഇന്ന് നടന്ന ന്യൂസിലാൻഡ് അഫ്ഗാനിസ്ഥാൻ മാച്ചിൽ ടോസ് ലഭിച്ച അഫ്ഘാനിസ്ഥാൻ ആദ്യം ബാറ്റ് ചെയ്യുക ആയിരുന്നു. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് ആണ് അഫ്ഘാനിസ്ഥാൻ നേടിയത്. അഫ്ഗാൻ ബാറ്റെർ നജീബുല്ല 73 റൺസ് നേടി. ട്രെൻഡ് ബോൾട്ട് 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ സൗത്തി 2 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗ് ഇറങ്ങിയ ന്യൂസിലാൻഡ് 2 വിക്കറ്റ് നഷ്ടപ്പെടുത്തി 18.1 ഓവറിൽ ആയിരുന്നു വിജയം നേടിയത്. കെയ്ൻ വില്ലംസൺ 40 റൺസ് നേടി പുറത്താകാതെ നിന്നു. നാളെ ആണ് ഇന്ത്യൻ ടീമിന്റെ അവസാന മത്സരം. നമീബിയ ആണ് ഇന്ത്യയുടെ എതിരാളികൾ.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago