ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരമാണ് മഹേന്ദ്ര സിംഗ് ധോണി. ലോകം മുഴുവൻ ആരാധകർ ഉള്ള ധോണി ഇന്ത്യൻ ക്രിക്കറ്റ് വേണ്ടി വമ്പൻ സംഭാവനകൾ നൽകിയിട്ടുള്ള ധോണി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി രണ്ടാം ലോക കപ്പ് കിരീടം നേടികൊടുത്ത ക്യാപ്റ്റൻ കൂടിയാണ്.
കൂടാതെ ട്വന്റി ട്വന്റി ലോകകപ്പ് നേടിക്കൊടുത്ത ഇന്ത്യൻ ക്യാപ്റ്റൻ കൂടിയാണ് ധോണി. എന്നാൽ ധോണി ഇന്ത്യൻ ക്രിക്കറ്റിൽ തിളങ്ങി നിന്നപ്പോഴും ഒട്ടേറെ പ്രണയകഥകളിൽ നിറഞ്ഞു നിന്നു. ധോണി ഒന്നിനോടും പ്രതികരണം നടത്തി ഇല്ലെങ്കിൽ കൂടിയും വാർത്തകളുടെ ലോകത്തിൽ ആ പ്രണയ കഥകൾക്ക് വലിയ തിളക്കം തന്നെ ഉണ്ടായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ധോണി ഐപിഎല്ലിൽ സജീവമാണ് ഇന്നും. വിരാട് കോഹ്ലിയുടെയും അനുഷ്കയുടെയും പ്രണയവും വിവാഹവും എല്ലാം വാർത്ത ആകുമ്പോഴും ധോണിയുടെ ഒട്ടേറെ പ്രണയ കഥകൾ സാമൂഹിക മാധ്യമത്തിൽ പ്രചരിച്ചു. അതിൽ ഒന്നും ബോളിവുഡ് നടി ദീപിക പദുക്കോണുമായി ഉള്ളത് ആയിരുന്നു.
മറ്റൊന്ന് മലയാളികൾക്ക് അടക്കം സുപരിചിതയായ ലക്ഷ്മി റായി എന്ന താരവുമായി ഉള്ളത് ആയിരുന്നു. ഒരുകാലത്തിൽ ധോണിയുമായി വാർത്തകളിൽ നിറഞ്ഞ താരമാണ് റായ് ലക്ഷ്മി.
റായ് ലക്ഷ്മിയും ധോണിയും പ്രണയത്തിൽ ആകുകയും പിരിയുകയും ചെയ്തു എങ്കിൽ കൂടിയും നിരവധി തവണ ഇരുവരും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇരുവരും പ്രണയത്തിൽ ആകുന്നത് 2008 ൽ ആയിരുന്നു.
2008 അവസാനത്തിൽ അടുക്കുകയും 2009 ൽ അകലുകയും ചെയ്ത വളരെ ചുരുങ്ങിയ കാലം മാത്രം ഉണ്ടായിരുന്ന ഒരു പ്രണയ ബന്ധം ആയിരുന്നു ഇരുവരുടെയും. ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ ബർത്ത് ഡേ പാർട്ടിയിൽ വെച്ചായിരുന്നു ധോണിയും റായ് ലക്ഷ്മിയും ആദ്യമായി നേരിൽ കാണുന്നത്.
പിന്നീട് അടുക്കുന്നതും. എന്നാൽ ഇരുവരും പിരിഞ്ഞതിന് ശേഷം വീണ്ടും വീണ്ടും വാർത്തകളിൽ ധോണിയുടെയും തന്റെയും പേരുകൾ ചേർത്തുള്ള വാർത്തകൾ എത്തുമ്പോൾ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട് റായ് ലക്ഷ്മി.
ഒരിക്കൽ റായ് ലക്ഷ്മി പറഞ്ഞത് ഇങ്ങനെ ആയിരുന്നു… അടുത്തെങ്ങും വിട്ടുപോകാത്ത കറയോ പാടോ ആണ് ധോണിയുമായുള്ള എന്റെ ബന്ധം. ഇപ്പോഴും ആളുകൾ അതെ കുറിച്ച് പറയാനുള്ള ഊർജ്ജം കണ്ടെത്തുന്നത് കാണുമ്പോൾ എനിക്ക് വല്ലാത്തൊരു അത്ഭുതം തന്നെയാണ്.
ധോണിയുടെ ഭൂതകാലത്തെക്കുറിച്ചു പറയുമ്പോൾ തന്റെയും ചേർത്തുള്ള ബന്ധം മാധ്യമങ്ങൾ പറയുന്നു. എനിക്ക് തോന്നുന്നത് ഒരുകാലത്തിൽ എന്റെ മക്കൾ ഇതുപോലെ ഉള്ള വാർത്തകൾ ടിവിയിൽ കാണുകയും അതേക്കുറിച്ചു ചോദിക്കുകയും ചെയ്യുമായിരിക്കും.
ധോണിയുടെ ബന്ധം അവസാനിപ്പിച്ചതിന് തനിക്ക് മൂന്നോ നാലൊ പ്രണയങ്ങൾ ഉണ്ടായി എന്നും ഞങ്ങൾക്ക് രണ്ടുപേരും പിരിഞ്ഞു എങ്കിൽ കൂടിയും പരസ്പരം ബഹുമാനിക്കുന്ന ആളുകൾ ആണ് ഞങ്ങൾ. എനിക്ക് അവനെ നന്നായി അറിയാം. അതിനെ എങ്ങനെ വിളിക്കണം എന്നൊന്നും അറിയില്ല.
കാരണം അതൊരിക്കലും വർക്ക് ഔട്ട് ആയില്ല. ഞങ്ങൾ ഇന്നും പരസ്പരം ബഹുമാനിക്കുന്നു. അവൻ മുന്നോട്ട് പോകുകയും വിവാഹം കഴിക്കുകയും ചെയ്തു. അതാണ് കഥയുടെ അവസാനം. ഞാൻ വളരെ സന്തുഷ്ടയാണ്. ജോലി ആണ് എനിക്ക് പ്രധാനപ്പെട്ടത്.
റായ് ലക്ഷ്മി പറയുന്നു. ധോണി തന്നോട് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു എങ്കിൽ താൻ അദ്ദേഹത്തിനെ കഴിച്ചേനെ എന്നും റായ് ലക്ഷ്മി പറയുന്നു. 2010 ൽ ധോണി വിവാഹം കഴിച്ചു. സാക്ഷിയാണ് ഭാര്യ. ഇരുവർക്കും ഒരു മകൾ കൂടിയുണ്ട്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…