Categories: Sports

രോഹിതിനെ മാറ്റി മുംബൈ നായകനാകാൻ ആയിരുന്നു ഹർദ്ദിഖിന്റെ ആഗ്രഹം; മാനേജുമെന്റിനോട് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു..!!

സച്ചിന്റെ ടീം എന്ന നിലയിൽ ആയിരുന്നു ആദ്യ കാലങ്ങളിൽ മുംബൈ ഇന്ത്യൻസിന് വമ്പൻ ആരാധകർ ഉണ്ടായിരുന്നത് എങ്കിൽ തുടർന്ന് 2008 ഐപിൽ ആരംഭിച്ച കാലം മുതൽ ഉള്ള ടീം ഇന്നത്തെ നിലയിൽ ഉയർന്നത് രോഹിത് ശർമ്മ എന്ന അതിബുദ്ധിമാനായ ക്യാപ്റ്റൻ ഉള്ളതുകൊണ്ട് തന്നെ ആയിരുന്നു.

സച്ചിൻ ടെണ്ടുൽക്കർ ക്യാപ്റ്റൻ ആയിരുന്നു എങ്കിൽ പിന്നീട് അതിലേക്ക് ഹർഭജനും പൊള്ളാർഡും പോണ്ടിങ്ങും എല്ലാം വന്നു എങ്കിൽ കൂടിയും ശക്തമായ നിന്നതും കിരീടം നേടിയതും രോഹിതിന് കൂടി ആയിരുന്നു. അഞ്ച് വട്ടം ആയിരുന്നു മുംബൈ ഇന്ത്യൻസിന്റെ കിരീടനേട്ടം. സച്ചിനും സനൽ ജയസൂര്യയും പോണ്ടിങ്ങും ലസിത് മലിംഗയും എല്ലാം കളിച്ച ടീം ഏറ്റവും കൂടുതൽ ആരാധകരുള്ള ടീം കൂടി ആയിരുന്നു.

ആരാധകർ ഹിറ്റ് മാന് എന്ന് വിളിക്കുന്ന രോഹിതിന്റെ വരവോടെ ആയിരുന്നു മുംബൈ ഇന്ത്യൻസ് വിജയങ്ങൾ നേടി തുടങ്ങിയത്. ഇത്തവണ പതിനഞ്ചാം സീസൺ ആരംഭിക്കാൻ പോകുമ്പോഴും മുംബൈ ക്യാപ്റ്റൻ രോഹിത് തന്നെയാണ്. മെഗാ ലേലത്തിന് മുന്നേ മുംബൈക്ക് പ്രമുഖ താരങ്ങളെ കൈവിടേണ്ടി വന്നിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരാൾ ആയിരുന്നു ഓൾ റൗണ്ടർ ഹർദിക് പാണ്ട്യ.

പതിനഞ്ചാം സീസൺ തുടങ്ങുമ്പോൾ അഹമ്മദാബാദ് ടൈറ്റൻസിന്റെ ക്യാപ്റ്റൻ ആണ് ഹർദിക് പാണ്ട്യ. കഴിഞ്ഞ 7 വർഷമായി മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹർദ്ദിഖിന്റെ മോശം ഫോമും പരിക്കും കാരണം ആയിരുന്നു ടീം മാനേജ്‌മന്റ് ഒഴുവാക്കിയത്. എന്നാൽ ഹാർദിഖിനെ ടീം മാനേജ്‌മന്റ് പുറത്താക്കാൻ അല്ലെങ്കിൽ ഒഴുവാക്കാൻ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുബരുന്ന റിപ്പോർട്ട്.

മുംബൈ ഇന്ത്യൻസിൽ രോഹിതിനെ വെട്ടി നായകസ്ഥാനത്തേക്ക് വരാൻ ഹാർദിഖ് കൊതിച്ചിരുന്നു എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട്. ഇക്കാര്യം ഹർദിക് ടീം മാനേജ്മെന്റിനെ അറിയിക്കുകയും ചെയ്തിരുന്നു. സ്പോർട്സ് ടോക്ക് യൂട്യൂബ് ചാനലിൽ നടത്തിയ ചർച്ചക്കിടയിൽ മാധ്യമ പ്രവർത്തകൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്തായാലും അത്തരത്തിൽ മികച വിജയങ്ങൾ നേടിയ രോഹിതിന്റെ നായക സ്ഥാനം ഇഷ്ടമില്ലാത്തയാൾ ആണ് ഹാർദിഖ് എന്നാണു അദ്ദേഹത്തിന്റെ ഈ ആഗ്രഹം പുറത്തുവന്നതോടെ ആരാധകർ നല്കുന്ന ഭാഷ്യം. അങ്ങനെ ആണെങ്കിൽ രോഹിത് നയിക്കുന്ന ഇന്ത്യൻ ടീമിൽ പാണ്ഡ്യാക്ക് തിരിച്ചു വരണം എങ്കിൽ കുറച്ചധികം കഷ്ടപ്പെടേണ്ടി വരും.

Hardik wanted to replace Rohit with Mumbai captain; It was revealed to the management

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago