Categories: Cinema

മരക്കാരിന്റെ റെക്കോർഡ് മറികടന്ന് ആറാട്ട്; മോഹൻലാലിന്റെ മാസ്സ് പരിവേഷം കാണാൻ കൊതിച്ച് ആരാധകർ..!!

കാത്തിരിപ്പിന് ഒടുവിൽ മോഹൻലാൽ ആരാധകർക്ക് തീയറ്ററിൽ ആഘോഷമാക്കാനുള്ള ചിത്രവുമായി എത്തുകയാണ് സംവിധായകൻ ബി ഉണ്ണി കൃഷ്ണനും തിരക്കഥാകൃത്ത് ഉദയ കൃഷ്ണയും. വമ്പൻ മാസ്സ് മസാല എന്റർടൈൻമെന്റ് ആയി ആണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന മോഹൻലാൽ ചിത്രം എത്തുന്നത്.

നേരത്തെ ഫെബ്രുവരി 10 റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഫെബ്രുവരി 18 എത്തും. തീയറ്റർ റിലീസ് ആയിട്ട് ആയിരിക്കും ചിത്രം എത്തുക. മോഹൻലാൽ എന്ന താരത്തിന്റെ എല്ലാ വിധ മാസ്സ് പരിവേഷങ്ങളും കോർത്തിണക്കുന്ന ചിത്രം തന്നെ ആയിരിക്കും ആറാട്ട്. ജിസിസിയിൽ അടക്കം പ്രീ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് വമ്പൻ സ്വീകരണം ആണ് ആരാധകർ നൽകുന്നത്.

ഇപ്പോൾ ചിത്രത്തിനായി ഇറക്കിയ പുത്തൻ പ്രൊഫൈൽ പിക്കിന് മോഹൻലാലിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ രണ്ട് ലക്ഷത്തിൽ അധികം ലൈക്ക് ആണ് നേടിയത്.

നേരത്തെ ഏറ്റവും കൂടുതൽ ലൈക് ഉണ്ടായിരുന്നത് 135 കെ നേടിയ മരക്കാർ പ്രൊഫൈൽ ചിത്രം ആയിരുന്നു എങ്കിൽ ഒരു ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണം ആണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിന് ലഭിച്ചത്.

നാലു ഫൈറ്റ് സീനുകൾ ആണ് ചിത്രത്തിൽ ഉള്ളതെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിലെ നാല് ആക്ഷൻ രംഗങ്ങളും കൊറിയഗ്രാഫി ചെയ്തിരിക്കുന്നത് ഇന്ത്യൻ സിനിമയിലെ തന്ന പ്രകത്ഭരായ നാല് പേര് ആണ് എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.

അനിൽ അറസു , കെ രവി വർമ്മ , എ വിജയ് , സുപ്രീം സുന്ദർ എന്നിവർ ആണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്‌തിരിക്കുന്നത്‌. മ്യൂസിക്കും ബിജിഎമും ചെയ്തിരിക്കുന്നത് രാഹുൽ രാജ് ആണ്. ഒരു പ്രത്യേക ലക്ഷ്യവുമായി നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട് എത്തുന്ന ഗോപന്റെ കഥയാണ് ചിത്രം പറയുന്നത്.

കെജിഎഫിൽ കൂടി ശ്രദ്ധ നേടിയ ഗരുഡ രാമചന്ദ്ര റാവു ആണ് ചിത്രത്തിൽ വില്ലൻ വേഷം ചെയ്യുന്നത്. ശ്രദ്ധ ശ്രീനാഥ്‌ , രചന നാരായണൻകുട്ടി , മാളവിക മോഹൻ , സ്വാസിക , നേഹ സക്സേന എന്നിവർ ആണ് നായികമാരായി എത്തുന്നത്.

മലയാളം സിനിമയുടെ താരരാജാവ് ആയി അറിയപ്പെടുന്ന മോഹൻലാൽ നായകനായി എത്തുന്ന ഒരു മാസ്സ് ചിത്രം ആരാധകർ പ്രതീക്ഷിക്കാൻ തുടങ്ങിയിട്ട് കുറച്ചധികം കാലങ്ങൾ ആയി എങ്കിൽ കൂടിയും അതിനെല്ലാം അറുതി വരുത്തുന്ന തരത്തിൽ ആയിരിക്കും ആറാട്ട് എത്തുന്നത്. അന്തരിച്ച മലയാള സിനിമയിലെ അതുല്യ നടൻ നെടുമുടി വേണു മികച്ചൊരു വേഷം ചിത്രത്തിൽ ചെയ്യുന്നുണ്ട്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago