ആദ്യം ഐശ്വര്യ റായിയുടെ രൂപ സാദൃശ്യമുള്ള ഈ തോടുപുഴക്കാരി സോഷ്യൽ മീഡിയയിൽ തരംഗമായി മാറുക ആയിരുന്നു. ദേ ഇപ്പോൾ മലയാളികളുടെ ഐശ്വര്യ റായിയുടെ പ്രണയവും അങ്ങ് വൈറൽ ആകുക ആണ്. തങ്ങൾ വീട്ടുകാരുടെ അനുവാദത്തോടെ ആണ് പ്രണയിക്കുന്നത് എന്നാണ് അമൃത അമ്മൂസ് പറയുന്നു. പൂച്ച കണ്ണുകളും അതിനെ വെല്ലുന്ന വശ്യമായ ചിരിയും കൊണ്ട് ജന ഹൃദയങ്ങൾ കീഴടക്കിയ താരം ആണ് ബോളിവുഡ് സുന്ദരി ഐശ്വര്യ റായി എന്ന ആഷ്.
കാലങ്ങൾ കഴിയുമ്പോഴും ആരാധകർ ഏറെ ഉള്ള താരം. നല്ല സുന്ദരിയായി ഒരുങ്ങിയാൽ നിന്നും പെൺകുട്ടികൾ നേരിടുന്ന ചോദ്യമാണ് നീയാര് ഐശ്വര്യ റായിയോ എന്ന്. എന്നാൽ ഐശ്വര്യ റായിയുടെ അപരയായ അമ്മുവിനെ കണ്ടപ്പോൾ ശെരിക്കും കിളി പറന്നു പലർക്കും. മലയാളത്തിൽ അല്ലെങ്കിൽ കേരളത്തിൽ മാത്രമല്ല ദേശിയ മാധ്യമങ്ങൾ വരെ തേടി എത്തി ഈ സുന്ദരിയെ കാണാൻ. ആഷ് അഭിനയിച്ച കണ്ടു കൊണ്ടെൻ കണ്ടു കൊണ്ടെൻ എന്ന ചിത്രത്തിലെ രംഗം അതേപോലെ തന്നെ അവതരിപ്പിച്ചത് ആണ് അമൃതയെ ടിക് ടോക്കിൽ വൈറൽ ആക്കിയത്.
ആദ്യം നാടൻ ലുക്കിൽ വന്ന അമൃതയുടെ മോഡേൺ ലുക്കിൽ ഉള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. അനുലാൽ ആണ് ചിത്രങ്ങൾ പകർത്തിയത്. സിനിമ തന്നെയാണ് തന്റെയും മോഹം എന്ന് പറയുന്ന അമൃത. നല്ലൊരു സിനിമ വേഷത്തിനായിയുള്ള കാത്തിരിപ്പിൽ ആണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ പ്രണയവും സോഷ്യൽ മീഡിയ ആഘോഷിക്കുന്നുണ്ട്. സസ്പെൻസില്ലാതെ അക്കാര്യം പറയാം.
പുള്ളിക്കാരന്റെ പേര് അഖിൽ നാഥ്. ഹോട്ടൽ മാനേജ്മെന്റൊക്കെ കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് അഖിൽ. വിവാഹം ഉറപ്പിച്ചിട്ടില്ലെങ്കിലും വീട്ടുകാരുടെ അനുവാദത്തോടെ ഞങ്ങളിപ്പോ പ്രണയിച്ചു നടക്കുകയാണ്. അഖിലിനൊപ്പം നിരവധി ടിക് ടോക് വിഡിയോകളും ഞാൻ ചെയ്തിട്ടുണ്ട്. അവയെല്ലാം വൈറലാണ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…