കഴിഞ്ഞ ദിവസം ആയിരുന്നു പ്രിയ സംവിധായകൻ ലാൽ ജോസിന്റെ മകളുടെ വിവാഹം നടന്നത്. താരനിബിഢമായ ചടങ്ങിൽ നിരവധി സിനിമ പ്രവർത്തകർ പങ്കെടുത്തു.
ലാൽ ജോസിന്റെ മകൾ ഐറിൻ മേച്ചേരി വിവാഹം ചെയ്തത് തിരുവനന്തപുരം സ്വദേശിയായ ജോഷ്വാ മാത്യുവിനെ ആയിരുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങൾ പങ്കെടുത്ത ചടങ്ങിൽ താരമായത് ദിലീപിന്റെ മകൾ മീനാക്ഷി ആയിരുന്നു.
മലയാള സിനിമയിലെ ഏറ്റവും വലിയ സൗഹൃദങ്ങളിൽ ഒന്നാണ് ദിലീപും ലാൽ ജോസും തമ്മിൽ ഉള്ളത്. ദിലീപിന്റെ പ്രിയ പത്നി കാവ്യ മാധവൻ ആദ്യമായി നായികയായി എത്തിയത് ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ കൂടിയായിരുന്നു.
കൂടാതെ ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങൾ സമ്മാനിച്ചതും ലാൽ ജോസ് തന്നെ ആയിരുന്നു മീശ മാധവനും ചാന്തുപൊട്ടും എല്ലാം ഈ കൂട്ടുകെട്ടിൽ പിറന്നതാണ്. ലാൽ ജോസിന്റെ മകളുടെ പള്ളിയിൽ മിന്നു കെട്ട് ചടങ്ങിലും തുടർന്ന് റിസപിഷനും ദിലീപും മകൾ മീനാക്ഷിയും പങ്കെടുത്തു. ചടങ്ങുകളിൽ തിളങ്ങിയ താരം മീനാക്ഷി തന്നെ ആയിരുന്നു.
തിരുവനന്തപുരം സെന്റ് ജോർജ് കത്രീഡൽ പള്ളിയിൽ വെച്ച ആയിരുന്നു ഐറിന്റെ വിവാഹം നടന്നത് പള്ളിയിൽ നടന്ന വിവാഹ ചടങ്ങളിലും തുടർന്ന് വൈകിട്ട് നടന്ന സൽക്കാരത്തിലും നിരവധി താരങ്ങൾ എത്തിയിരുന്നു. എന്നാൽ ഏറെ ശ്രദ്ധ നേടിയത് ജനപ്രിയ നായകന്റെ മകൾ തന്നെ ആയിരുന്നു.
മീനാക്ഷി ബ്ലാക്കിൽ ഡിസൈൻ ചെയ്ത സാരിയിൽ അതീവ സുന്ദരിയായി എത്തിയപ്പോൾ മകൾക്കു യോജിക്കുന്ന രീതിയിൽ കറുത്ത ഷർട്ട് അണിഞ്ഞാണ് ദിലീപ് എത്തിയത്.
Photo courtesy; wedding bells photography
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…