Categories: News

കേരളം അൺലോക്കിലേക്ക്; കുടിയന്മാർക്ക് സന്തോഷ വാർത്ത; ലോക്ക് ഡൌൺ ലഘൂകരിച്ചു..!!

കൊറോണ വ്യാപനത്തിൽ കുറവ് വന്നതോടെ കേരളത്തിൽ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചു. നാളെ അർദ്ധ രാത്രി മുതൽ ആണ് പുതിയ മാർഗ രേഖ നിലവിൽ വരുന്നത്. കുടിയൻമാർക്ക് ആണ് കൂടുതൽ സന്തോഷം നൽകുന്ന വാർത്ത. മദ്യശാലകൾ രാവിലെ 9 മണി മുതൽ രാത്രി 7 വരെ തുറക്കും.

ടിപിആർ വെച്ചാണ് നിയന്ത്രണങ്ങൾ കൊണ്ട് വന്നിരിക്കുന്നത്. 30 ശതമാനത്തിന് മുകളിൽ ടി പി ആർ ഉള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗണ് ആയിരിക്കും. ജൂൺ 17 മുതൽ മിതമായ രീതിയിൽ പൊതു​ഗതാ​ഗതം അനുവദിക്കും. ജൂൺ 17 മുതൽ ബാങ്കുകളുടെ പ്രവർത്തനം നിലവിലുള്ളത് പോലെ തിങ്കൾ വെള്ളി ദിവസങ്ങളിലായി തുടരും.

വിവാഹത്തിനും മരണാനന്തര ചടങ്ങിനും ഇരുപത് പേരെ മാത്രം അനുവദിക്കും. മറ്റു ആൾക്കൂട്ടങ്ങളോ പൊതുപരിപാടികളോ അനുവദിക്കില്ല. ബിവറേജസ് ഔട്ട് ലറ്റുകളും ബാറുകളും തുറക്കും.  9 മുതൽ വരെ 7 വരെ ആണ് പ്രവര്‍ത്തിക്കു. ആപ്പ് വഴി ബുക്ക് ചെയ്താണ് ആവശ്യക്കാർ ‍എത്തേണ്ടത്. തദ്ദേശ സ്ഥാപനങ്ങളിലെ ഏഴ് ദിവസത്തെ ശരാശരി ടിപിആർ എട്ട് ശതമാനത്തിന് താഴെ വന്നാൽ അതിനെ കുറഞ്ഞ വ്യാപനമായി കണക്കാക്കും.

എട്ടിനും 20 ശതമാനത്തിനും ഇടയിലാണ് വ്യാപനമെങ്കിലും ഭാഗീക നിയന്ത്രമുണ്ടാവും. 20 ശതമാനത്തിന് മുകളിലാണ് ടിപിആർ എങ്കിൽ അവിടെ അതിതീവ്രവ്യാപനമേഖലയായി കണക്കാക്കി നിയന്ത്രണം ഏർപ്പെടുത്തും. 30 ശതമാന്തതിന് മുകളിലേക്ക് ടിപിആർ വന്നാൽ കർശനനിയന്ത്രണം ഉണ്ടാവും. കാ‍ർഷിക – വ്യാവസായ മേഖലയിലെ പ്രവർത്തനങ്ങൾ എല്ലായിടത്തും അനുവദിക്കും.

ഈ മേഖലയിലെ തൊഴിലാളികൾക്ക് ​ഗതാ​ഗതം അനുവദിക്കും. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് എല്ലാ അവശ്യസർവ്വീസ് കേന്ദ്രങ്ങളും തുറക്കാം. അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കാം. ജൂൺ 17 മുതൽ കേന്ദ്ര – സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും പൊതുമേഖല സ്ഥാപനങ്ങളും റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിക്കാം.

സെക്രട്ടേറിയറ്റിൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ അൻപത് ശതമാനം ജീവനക്കാരുമായി പ്രവര്ത്തിക്കും. എല്ലാ ശനി ഞായർ ദിവസങ്ങളിലും സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും. ഡെൽറ്റ അടക്കമുള്ള വൈറസ് വകഭേദം നിലനിൽക്കുന്നിനാൽ കുറച്ചു ദിവസം കൂടി ജാ​ഗ്രതവേണം. പൊതുപരീക്ഷകൾ അനുവ​ദിക്കും.

റെസ്റ്റോറൻ്റുകളിൽ ടേക്ക് എവേയും ഓൺലൈൻ ഡെലിവറിയും തുട‌രും. ആളുകൾ കൂടുന്ന ഇൻ‍ഡോർ പ്രവർത്തനങ്ങൾ അനുവദിക്കില്ല. മാളുകളും ഈ ഘട്ടത്തിൽ തുറക്കാൻ പാടില്ല. എല്ലാ ബുധനാഴ്ചയും ആഴ്ചയിലെ തദ്ദേശസ്ഥാപനങ്ങളിലെ അവസാന ഏഴ് ദിവസത്തെ ശരാശരി ടിപിആർ പരിശോധിച്ച്. നിയന്ത്രണങ്ങളിൽ മാറ്റം വരുത്തും. ഇക്കാര്യം ജില്ലാ ഭരണകൂടങ്ങൾ നിർവഹിക്കും.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago