Categories: GossipsNews

മമ്മൂട്ടിയല്ല ആര് പറഞ്ഞാലും വൃത്തികേട് കാണിക്കുന്നവനെ ഇനിയും വിലക്കും; സുരേഷ് കുമാർ..!!

മലയാളം സിനിമയിൽ കൊടുമ്പിരി കൊണ്ട ചർച്ച നടന്ന വിഷയം ആയിരുന്നു നടൻ ശ്രീനാഥ്‌ ഭാസി അവതാരകയോട് മോശം ആയി സംസാരിച്ച വിഷയം കൂടാതെ ചിത്രങ്ങൾക്ക് കൂടുതൽ പണം വാങ്ങി എന്നുള്ള വിഷയം കൂടി ആയപ്പോൾ ശ്രീനാഥ്‌ ഭാസിയെ താത്കാലികമായി നിർമാതാക്കളുടെ സംഘടനാ വിലക്കുകയും ചെയ്തിരുന്നു.

എന്നാൽ ഈ വിഷയത്തിൽ നിരവധി ആളുകൾ അഭിപ്രായങ്ങൾ പറഞ്ഞു എത്തിയപ്പോൾ കഴിഞ്ഞ ദിവസം ആയിരുന്നു നടൻ മമ്മൂട്ടി തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി എത്തിയപ്പോൾ ഈ വിഷയത്തിൽ പ്രതികരണം നടത്തിയത്. ശ്രീനാഥ്‌ ഭാസിക്ക് വിലക്കൊന്നും ഇല്ല എന്നും ഒരാളെ ജോലി ചെയ്യാൻ അനുവദിക്കാതെ ഇരിക്കുന്നത് ശെരിയല്ല എന്നും ആരും ആരുടേയും അന്നം മുടക്കരുത് എന്നും ആയിരുന്നു മമ്മൂട്ടി പ്രതികരിച്ചത്.

mammootty

എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കേരള ഫിലിം ചേംബർ പ്രസിഡന്റും നിർമാതാവുമായ സുരേഷ് കുമാർ. മമ്മൂട്ടിയല്ല ആര് പറഞ്ഞാലും നിർമാതാക്കളുടെ അന്നം മുട്ടിക്കുന്നവരുടെ അന്നം ഞങ്ങളും മുട്ടിക്കും. മലയാള സിനിമ രംഗത്ത് അതിന്റെതായ അച്ചടക്കവും അന്തസും ഉണ്ട്. വൃത്തികേട് കാണിക്കുന്നവരെ ഇനിയും വിലക്കും.

ആരുടേയും അന്നം മുട്ടിക്കുന്നവൻ അല്ല എല്ലാവര്ക്കും അന്നം ഊട്ടുന്നവർ ആണ് നിർമാതാക്കൾ. ആരായാലും ഇത് മനസിലാക്കിയ ശേഷം പ്രതികരിക്കണം. മമ്മൂട്ടിയോ മോഹൻലാലോ അല്ല ആര് പറഞ്ഞാലും ഞങ്ങൾ അതിനോട് ശക്തമായി പ്രതികരിക്കും. ആരെയും പിടിയുമില്ല. പ്രതികരിക്കാൻ ഭയമോ മടിയോ ഇല്ല. തിലകൻ ഉൾപ്പെടെ എത്രയാണ് താരങ്ങളെ താര സംഘടനായ അമ്മയിൽ നിന്നും വിലക്കിയിട്ടുണ്ട്.

sreenadh bhasi

ഇതൊന്നും ചോദിയ്ക്കാൻ ഫിലിം ചെമ്പാറോ നിര്മാതാക്കളോ വന്നിട്ടില്ല. അത് അവരുടെ ആഭ്യന്തര കാര്യമെന്ന് കരുതി ഞങ്ങൾ സംയമനം പാലിക്കുകയാണ് ചെയ്തത്. അതെ രീതിയിൽ എന്തുസുള്ള കാര്യങ്ങൾ എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നു. പ്രശ്നം ഉണ്ടാക്കുന്നവർക്ക് എതിരെ നടപടി എടുത്താൽ എന്താണ് ഇവർക്ക് കുഴപ്പം. ഇല്ല ദിവസവും എഴുനേറ്റ് മുന്നിൽ കാണുന്ന ആളുകളെ വിലക്കുന്ന പരിപാടിയല്ല നിർമാതാക്കൾ ചെയ്യുന്നത്.

അതെ സമയം മമ്മൂട്ടിയുടെ പ്രതികരണം വിഷയം മുഴുവനായി അറിഞ്ഞതിനു ശേഷമുള്ളത് ആണോ എന്നുള്ള കാര്യത്തിൽ തനിക്ക് സംശയം ഉണ്ടെന്നും സുരേഷ് കുമാർ പറയുന്നു. എന്താണ് എന്ന് വ്യക്തമായി അറിഞ്ഞതിനു ശേഷം ആയിരുന്നു മമ്മൂട്ടിയെ പോലെ ഒരാൾ പ്രതികരിക്കാൻ പാടുള്ളൂ.. അല്ലാതെയുള്ള പ്രതികരണങ്ങൾ ശരിയായില്ല. സുരേഷ് കുമാർ പറയുന്നു.

ലാലിന്റെ കല്യാണത്തിന് വെച്ച അതെ കണ്ണാടിയാണ് ബറോസിന്റെ പൂജക്കും വെച്ചത്; മമ്മൂട്ടി; 34 വർഷങ്ങളായി കാത്തുസൂക്ഷിക്കുന്ന നിധിപോലെ..!!

പുതിയ തലമുറയിലുള്ള താരങ്ങൾ പലരും അമ്മയിൽ മെമ്പർ അല്ലാത്തത് കൊണ്ട് അവർക്കും വിഷയങ്ങളിൽ ഇടപെടാൻ കഴിയുന്നില്ല എന്നും സുരേഷ് കുമാർ പറയുന്നു. ശ്രീനാഥ്‌ ഭാസി നല്ലൊരു നടൻ ആണെന്നും അദ്ദേഹം തന്റെ തെറ്റുകൾ മനസിലാക്കുമെന്നാണ് തങ്ങൾ കരുതുന്നതെന്ന് സുരേഷ് കുമാർ പറയുന്നു.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago