Malayali Special

ഞായറാഴ്ച 30 തമിഴ് യുവതികൾ ശബരിമല ദര്ശനത്തിനെത്തും; കോട്ടയത്ത് വമ്പൻ സംഘർഷത്തിന് സാധ്യത..!!

യുവതി പ്രവേശന വിധി വന്നു എങ്കിലും ഇതുവരെയും ഒരു യുവതിപോലും ശബരിമല ദർശനം നടത്തിയിട്ടില്ല, പലരും പലവട്ടം ശ്രമങ്ങൾ നടത്തിയെങ്കിലും വിജയം നേടാതെ തിരിച്ചു മടങ്ങുകയാണ് ചെയ്തത്.

എന്നാൽ ഈ വരുന്ന ഞായറാഴ്ച ഡിസംബർ 23ന് 30 യുവതികൾ ആണ് ശബരിമല ദർശനത്തിനായി കോട്ടയത്തു എത്തുന്നത്. ചെന്നൈയിൽ പ്രവർത്തിക്കുന്ന സ്ത്രീ സംഘടനയിൽ പെട്ടവർ ആണ് ദർശനത്തിന് എത്തുന്നത്.

സ്ത്രീ സംഘടന മനിതി കോഡിനേറ്റർ എസ് സുശീലയുടെ നേതൃത്വത്തിൽ ആണ് യുവതികൾ കോട്ടയത്ത് ട്രെയിനിൽ എത്തുന്നത്. കേരള സർക്കാരും കേരള പൊലീസും സമ്പൂർണ്ണ പിന്തുണ നൽകാം എന്നു വാഗ്ദാനം ചെയ്തതായും സുശീല പറയുന്നു. അയ്യപ്പനെ ഒരു നോക്ക് കാണാൻ അതിയായ ആഗ്രഹം ഉള്ളതൊണ്ടണ് ഇവർ എത്തുന്നത് എന്നു പറയുന്നു. ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ കോടതി വിധി വന്നതിന് തൊട്ട് പിറകെ വരാൻ ആഗ്രഹത്തെ പ്രകടിപ്പിച്ച യുവതികൾ സുരക്ഷാപ്രശ്നങ്ങൾ മൂലമാണ് യാത്രമാറ്റിയത്. എന്നാൽ കഴിഞ്ഞ 2 ആഴ്ചക്ക് മുമ്പു മുഖ്യമന്ത്രി പിണറായി വിജയന് ഇമെയിൽ മുഖേന സുരക്ഷ അനുമതി ആവശ്യപ്പെട്ടു കത്ത് അയക്കുകയും അതിന് അനുകൂല മറുപടി ലഭിച്ചത് കൊണ്ടുമാണ് തങ്ങൾ എത്തുന്നത് എന്നും സംഘടന കോർഡിനേറ്റർ സുശീല പറയുന്നു.

എന്നാൽ ഇവരെ കോട്ടയത്ത് തന്നെ തടയും എന്നാണ് ശബരിമല കർമ്മ സമതി പറയുന്നത്, പോലീസ് തങ്ങളെ വിളിച്ചു എന്നും തങ്ങൾക്ക് ആവശ്യമായ സുരക്ഷ നൽകാം എന്നും ഉറപ്പ് നൽകിയിട്ടുണ്ട് എന്നും പറയുന്നുണ്ട് എങ്കിലും കഴിഞ്ഞ ദിവസം പോലീസ് ട്രാൻസ്‌ജൻെറസിനെ പോലും തടയുകയും മടക്കി അയക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്തായലും കോട്ടയം ഞായറാഴ്ച കലാപ ഭൂമിയാകുമോ എന്നുള്ള ആശങ്കയിൽ ആണ് പോലീസും സർക്കാരും

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago